കാലം ബാക്കി വയ്ക്കാത്ത കണക്കുകൾ
ടീം വർക്കിലൂടെ വിജയിച്ചവരിൽ ലീഡർ ഷിപ്പ് ക്വാളിറ്റി ഉള്ളവർക്ക് മാത്രമേ ഒറ്റയ്ക്ക് പ്രശ്നങ്ങളെ നേരിടാൻ സാധിക്കൂ. എന്നാൽ ഒറ്റയ്ക്ക് പൊരുതി വിജയിച്ചവരെ ഒരു പ്രതിസന്ധിക്കും തകർക്കാൻ കഴിയില്ല.
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ : അർഹതയില്ലാത്തിടത്ത് പോകാതിരിക്കുക, സ്നേഹത്തിന് വില കൽപ്പിക്കാത്തവർക്ക് നൽകാതിരിക്കുക,പൂർണ്ണമായി ഒരു വ്യക്തിയേയും മനസിലാക്കാൻ കഴിയില്ല എന്ന തിരിച്ചറിവുണ്ടായിരിക്കുക,ഏത് പ്രശ്നം വരുമ്പോഴും ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം ഇതിൽ കൂടുതൽ ഇനി വരില്ല എന്ന് വിശ്വസിച്ച് പരിഹരിക്കാൻ ശ്രമിച്ചാൽ ഏത് പ്രശ്നവും ഈസിയായി കൈകാര്യം ചെയ്യാൻ കഴിയും.അകലാൻ ശ്രമിക്കുന്ന ബന്ധങ്ങളെ വിട്ടയയ്ക്കുക. അത്തരം ബന്ധങ്ങൾ മുൾച്ചെടികൾ പോലെയാണ്. നാം മുറുകെ പിടിച്ചാൽ മുറിവേൽക്കുന്നത് നമുക്ക് മാത്രമായിരിക്കും. വിശ്വാസം, സ്നേഹം, ആത്മാർത്ഥത ഒരു പരിധിക്കപ്പുറം തിരിച്ചു പ്രതീക്ഷിക്കരുത്.കാലം ബാക്കി വെയ്ക്കാത്തകണക്കുകളില്ല എന്നു ചിന്തിച്ചാൽ തന്നെ ദ്രോഹിച്ചവരേയും സമചിത്തതയോടെ നേരിടാൻ സാധിക്കും.

No Comment.