
സമൂഹത്തിൽ നടക്കുന്ന /സംഭവിച്ചുകൊണ്ടിരിക്കുന്ന തിന്മകൾക്കെതിരെ സാംസ്കാരിക നായകന്മാർ /നായികമാർ പ്രതികരിക്കുന്നില്ല എന്നൊരു ആക്ഷേപം ഏറെ നാളുകളായി ഉയർന്നു കേൾക്കുന്നുണ്ട്. എന്തിനും ഏതിനും അവർ പ്രതികരിക്കണമെന്ന് എന്താണിത്ര വാശിപിടിക്കുന്നത്.?
ഇനി ഏതെങ്കിലും ഒരാൾ പ്രതികരിച്ചാൽ എന്താണ് സംഭവിക്കുന്നത്. അതുവരെ അവർ ഉണ്ടാക്കിയ നല്ല നടപ്പ് /സ്ഥാനം ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന തലത്തിലേയ്ക്ക് എത്തുമെന്ന് അവർക്ക് നന്നായി അറിയാം. ഏതൊരു പ്രമുഖവ്യക്തിയും ഒരു ദിവസം കൊണ്ട് ഈ സ്ഥാനത്ത് എത്തിയവരല്ല. കഴിവ്, വിധേയത്വം, വ്യക്തിബന്ധങ്ങൾ, സംഘടനാപ്രവർത്തനങ്ങൾ, രാഷ്ട്രീയപിൻബലം, മാധ്യമസപ്പോർട്ട് ഇതൊക്കെ ആവശ്യമുള്ള സമയത്ത് ലഭിച്ചതുകൊണ്ടുമാത്രം സെലിബ്രെറ്റികളായി മാറാൻ കഴിഞ്ഞതാണ്. അറിയപ്പെടുന്ന വ്യക്തികളായി മാറാൻ അവർ അനുഷ്ഠിച്ചത്യാഗം
എന്തിനും ഏതിനും ‘സാംസ്കാരിക നായകന്മാർ എവിടെ’..?
എന്നു ചോദിക്കുന്നവർ മനസിലാക്കുന്നില്ലല്ലോ. ഈ വെല്ലുവിളി ഏറ്റെടുത്ത് ആരെങ്കിലും ഒരാൾ ശബ്ദിച്ചാൽ കൂട്ടമായി ആക്രമിച്ച് വകവരുത്താൻ കാത്തിരിക്കുന്ന കഴുകന്മാർക്ക് തലവെച്ച് കൊടുക്കേണ്ടതുണ്ടോയെന്ന് അവർ ചിന്തിച്ചാൽ എന്താ കുഴപ്പം…?
പൊതുവെ എഴുത്തുകാർ എഴുതിപ്രതിഷേധിക്കുകയാണ് പതിവ്. ചിലർ മാത്രം പ്രസംഗത്തിൽ ഉൾപ്പെടുത്തും.
മറ്റൊന്ന് ഈ സാംസ്കാരികപ്രവർത്തകർ /സാഹിത്യപ്രവർത്തകർ ബുദ്ധിജീവികൾ ആണെന്നാണോ വിചാരം.
അവരവരുടെ ചെറിയബുദ്ധിയും, വായന/യാത്രകളിൽ നിന്നുള്ള അറിവും വെച്ച് എഴുതുന്നത് കൊണ്ട് അറിവിന്റെ നിറകുടമാണെന്ന് തെറ്റിദ്ധരിച്ചു പോയവരുണ്ടാകാം. സത്യത്തിൽ എഴുത്തുകാരെന്നാൽ എല്ലാം തികഞ്ഞവരല്ല. വിവരമോ, സ്ഥലകാലബോധമോ, പലർക്കുമില്ല. തന്റേതായ ഒരു പ്രത്യേക ലോകം സൃഷ്ടിച്ച് അതിനുള്ളിൽ ജീവിക്കുന്ന അല്പബുദ്ധിമാത്രമുള്ളവരാണ് പലരും.സാധാരണ മനുഷ്യരുടെ കണ്ണുകളിലൂടെ നോക്കിയാൽ ചെറിയൊരു ‘മനോരോഗലക്ഷണം’ കണ്ടെത്താൻ കഴിയും.ഒരു കാര്യത്തിൽ ഉറച്ചു നിൽക്കാൻ കഴിയണമെന്നില്ല.
ലഹരി ഉപയോഗിക്കുന്നവരുണ്ടാകാം അല്ലാത്തവരുമുണ്ട്. എന്നാൽ ചിലർക്ക് പ്രണയം ഒരു ലഹരിയാണ്. ഒരാളിൽ മനസർപ്പിക്കാൻ കഴിയാറുമില്ല. പുതുമകൾതേടിക്കൊണ്ടിരിക്കും, വൈകാരികമായി പെരുമാറുന്നവരാണ്. പൊതുവെ എന്തിനോടെങ്കിലും വെറുപ്പുതോന്നിയാൽ ലോകത്തെ വീക്ഷിക്കുന്നതും ആ കണ്ണിലൂടെയാണ്.
എഴുത്തിൽ/ കഥാപാത്രസൃഷ്ടിയിൽ അത് പ്രകടമാക്കുകയും ചെയ്യും.
പ്രമുഖ എഴുത്തുകാർ എല്ലാം സൗഹൃദം അഭിനയിക്കുന്നത് ഒരുമിച്ചു വേദിപങ്കിടുമ്പോൾ മാത്രമാണ്. മറ്റു സമയങ്ങളിൽ തമ്മിൽ പാരകളുമായിരിക്കും. പൊതുവെ എഴുത്തുകാരെ ‘ഞണ്ടിനോട് ‘ ഉപമിക്കാം.
കുറച്ചുകൂടി വ്യക്തമാക്കിയാൽ യുക്തിബോധമോ, ചരിത്രബോധമോ, ജന നന്മയോ പലർക്കുമില്ല.
അതുകൊണ്ട് തന്നെ സാംസ്കാരിക പ്രവർത്തകരെ /സാഹിത്യപ്രവർത്തകരെ ബുദ്ധിശാലികളായി കാണേണ്ടകാര്യമില്ല.
ഏതു മേഖലയിൽ ഉള്ളവരായാലും അറിവിനേക്കാൾ കൂടുതൽ അറിവുകേടിന്റെ വിളനിലമാണെന്ന് വ്യക്തികളെ പഠിക്കാൻ ശ്രമിച്ചാൽ മനസിലാകും.

No Comment.