Skip to content

chithrodayamflashnews.com

November 28, 2026 7:48 am

ശുഭചിന്തകൾ 

സാമൂഹിക പ്രതിബദ്ധത ആർക്ക്? ആരോട്?

      ഇന്ന് നാഴികയ്ക്ക് നാല്പതുവട്ടം കേൾക്കുന്ന വാക്കാണ് “സാമൂഹിക പ്രതിബദ്ധത “. തീർച്ചയായും ആ വാക്കിന് സമൂഹത്തിൽ ഒരുപാട് മൂല്യമുണ്ട്. എന്നാൽ  അത് വേണ്ടത്ര രീതിയിൽ പ്രാവർത്തികമായി കാണുന്നുണ്ടോ?. ഒറ്റ വാക്കിൽ ഇല്ല എന്നു തന്നെ പറയാം.

സ്വാർത്ഥത കൊടുമ്പിരി കൊണ്ടിട്ടുള്ള  കാലഘട്ടത്തിൽ  ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വസ്തുതയാണിത്. “ജനങ്ങളുടെ, ജനങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധത”   ചിന്തിക്കേണ്ടതാണ്.. ജനപ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ വ്യാപരിക്കുന്നവർ.

ഇവരിൽനിന്നൊക്കെ എത്രമാത്രം നീതിബോധം പ്രതീക്ഷിക്കാം.വളരെ നിരാശാജനകം എന്നു മാത്രമാണ് ഉത്തരമുണ്ടാകുക.

ഇങ്ങനെ സമസ്ത മേഖലകളെയുംശ്രദ്ധയോടെ വീക്ഷിച്ചാൽ, പഠനവിധേയമാക്കിയാൽ  സാമൂഹികമായ പ്രതിബദ്ധത ആർക്ക്?ആരോട്? എന്നുള്ള ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുമെന്നതിൽ സംശയമില്ല. കാലം പഠിപ്പിക്കുന്ന  കാലഭേദങ്ങളും അതു തന്നെയാണ്….

0 Comments

No Comment.