Skip to content

chithrodayamflashnews.com

ശുഭചിന്തകൾ 

അവർ നമുക്ക് എത്രയോ പ്രിയപ്പെട്ടവർ ആയിരുന്നു..

മുൻ കാലങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കിയാൽ നമുക്ക് നഷ്ടമായത്/നാം നഷ്ടപ്പെടുത്തിയത് എത്രയോ നല്ല വ്യക്തിത്വങ്ങളെ ആയിരുന്നു. ചിലർ മൺ മറഞ്ഞിട്ടുണ്ടാവാം, മറ്റു ചിലരിൽ നിന്ന് നാം സ്വയം അകലം പാലിച്ചതാവാം.

നഷ്ടമായ പലരും പ്രിയപ്പെട്ടവരായിരുന്നു എന്ന് പൂർണ്ണമായും മനസിലാകുന്നത് അവർ ഇല്ലാതെയാകുമ്പോഴാണ്. അല്ലെങ്കിൽ അവർ നമ്മിൽ നിന്ന് അകന്നു പോകുമ്പോഴാണ്.ഇന്നലെകളിൽ നഷ്ടപ്പെടുത്തിയ സൗഹൃദങ്ങൾ /ബന്ധങ്ങൾ അവയുടെ വാല്യൂ ഇന്ന് തിരിച്ചറിയുന്നു. എന്നാൽ ഈ വർത്തമാനകാലത്തിൽ കരുതലായി നിലനിർത്തേണ്ട പല ബന്ധങ്ങളുടേയും മൂല്യം നാം തിരിച്ചറിയുന്നത് വരും കാലങ്ങളിലായിരിക്കും.
ഇന്നിനെ തിരിച്ചറിയാൻ സാധിക്കാതെ നാളെ പരിതപിച്ചിട്ട് എന്തുകാര്യം?
നഷ്ടപ്പെട്ട വ്യക്തികൾ /സൗഹൃദങ്ങൾ ഒന്നും തിരിച്ചുകിട്ടില്ല. കിട്ടിയാലും പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയില്ല.
പ്രിയപ്പെട്ടവരെ കൈവിട്ടു കളയാതിരിക്കുക. ഏത് മനുഷ്യരിലും പോസിറ്റീവും നെഗറ്റീവുമുണ്ട്. ഇഷ്ടപ്പെടുമ്പോൾ നാം അവരിലെ പോസിറ്റീവ് മാത്രം കാണുന്നു.അകലുമ്പോൾ നെഗറ്റീവ് മാത്രം ചിന്തിക്കുന്നു. മുൻപും ഇവർക്ക് ഈ ഗുണദോഷങ്ങൾ ഉണ്ടായിരുന്നു എന്നത് എത്ര വേഗമാണ് നാം വിസ്മരിച്ചത്.എല്ലാം തികഞ്ഞവർ ആരാണുള്ളത്? ഓരോ മനുഷ്യരിലും വ്യത്യസ്ത സവിശേഷതകളുണ്ട്. നമുക്ക് നമ്മളാവാനെ കഴിയൂ എന്നതുപോലെ, അവർക്ക് അവരാകുവാ നെ കഴിയൂ.ഹൃദയത്തോട് ചേർത്തു വെച്ചിട്ട് ഉപേക്ഷിക്കുകയല്ല വേണ്ടത്. വ്യക്തികളെ മനസിലാക്കി മാത്രം ചേർത്തുപിടിക്കുക. ആരും പൂർണ്ണരല്ല. അതുകൊണ്ടുതന്നെ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ എല്ലാ ബലഹീനതയും അംഗീകരിക്കാൻ കഴിയും എന്ന് ഉറപ്പുവരുത്തി മാത്രം ബന്ധം സ്ഥാപിച്ചാൽ പല സൗഹൃദങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കും.നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് സപ്പോർട്ട് ചെയ്യുന്നവർ മാത്രമല്ല, നമ്മുടെ പോരായ്മകൾ ചൂണ്ടികാണിക്കാൻ കഴിയുന്നവർ കൂടി ആയിരിക്കണം സൗഹൃദങ്ങൾ. എപ്പോഴും നമ്മെ സന്തോഷിപ്പിക്കാൻ അവർക്ക് കഴിഞ്ഞെന്നുവരില്ല. നമ്മുടെ സന്തോഷം നമ്മളിൽ തന്നെയാണ്. അത് മറ്റൊരാളിൽ കാണാൻ ശ്രമിക്കാതിരിക്കുക. എത്ര പ്രിയപ്പെട്ടവർ ഒപ്പമുണ്ടെങ്കിലും നാം ഒറ്റയ്ക്ക് വന്നു. ഒറ്റയ്ക്ക് മടങ്ങുകയും ചെയ്യും.

0 Comments

No Comment.