
ചവിട്ടുപടികളാകേണ്ടിവന്നവർ…..
പലരുടേയും ജീവിതത്തിൽ ഒരിക്കൽ നാം അഭിവാജ്യ ഘടകമായിരുന്നു.
അവർക്ക് താങ്ങാകാൻ ഒരു തോൾ സഹായം, ഓടിക്കയറാൻ ഇടത്താവളം,അന്നമൂട്ടാൻ, കണ്ണീരൊപ്പാൻ,വീഴ്ചയിൽ ഒരുകൈസഹായം…
അന്ന് കൈകൂപ്പി അവർ പറഞ്ഞു…
“നന്ദിയുണ്ട്… മരിക്കുവോളം മറക്കില്ല….”
പുഞ്ചിരിയോടെ ചേർത്തു നിർത്തി ആശ്വസിപ്പിക്കുമ്പോൾ സ്വയം അഭിമാനം തോന്നിയ നിമിഷം… കാരണം… ഇത്തരം നന്ദിവാക്കുകളിൽ നിറയുന്ന സ്നേഹം മനസിന് ആശ്വാസവും കുളിർമ്മയുമായിരുന്നു.
“നിനക്ക് നല്ലതേ വരൂ…”
അനുഗ്രഹം നൽകാൻ ഒട്ടും കുറച്ചില്ല…
വർഷങ്ങൾക്ക് ശേഷം…
തിരക്കാണ്… നാട്ടിൽ വല്ലപ്പോഴും മാത്രം..
സുഖമില്ലെന്നറിഞ്ഞു. നിന്ന് തിരിയാൻ സമയമില്ല… ഞങ്ങൾ സെലിബ്രേറ്റികളുടെ തിരക്ക്… പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ….
അടിമുടി മാറിയിരിക്കുന്നു… നമ്മളിലൂടെ വളർന്നവർ… സന്തോഷത്തോടെ പടിയിറങ്ങി പോയവർ..,
ആലോചിച്ചു ബി.പി കൂട്ടണ്ട. ഇതാണ് മനുഷ്യർ…
പെരുമഴയത്ത് നനയാതെ ഓടിക്കയറിയ ഇടത്താവളമായിരുന്നു അവർക്ക് നമ്മൾ…
മഴതോർന്നു… മാനം തെളിഞ്ഞു…
ആശ്വസിക്കാം നമ്മുടെ അനുഗ്രഹം പാഴായില്ല….
മരണം വരെ ഓർത്തില്ലെങ്കിലും… നമ്മുടെ മരണത്തിന് അനുശോചനം അവരുടെ വക ഉണ്ടാകും…
ആത്മാവിന് സന്തോഷിക്കാം… ഇപ്പോഴെങ്കിലും ഓർത്തല്ലോ….
നമ്മൾ അങ്ങനെയാണ് അന്യന്റെ ദുഃഖം നമ്മുടേതുമാണല്ലോ…

No Comment.