Skip to content

chithrodayamflashnews.com

July 15, 2026 7:10 am

ശുഭചിന്തകൾ 

പാലിക്കാൻ കഴിയാത്ത വാഗ്ദാനം നൽകാതിരിക്കുക..

വാക്ക് പാലിക്കുക എന്നത് ഏതൊരു വ്യക്തിയുടേയും ക്വാളിറ്റിയാണ്. പ്രത്യേകിച്ചും സ്ത്രീകളോടും കുട്ടികളോടും വെറും വാക്ക് പറയാതിരിക്കുക. പലരും ഒട്ടും ഗൗരവത്തിലെടുക്കാതെവാഗ്ദാനം നൽകാറുണ്ട്. പ്രത്യേകിച്ചും പുരുഷന്മാർ…
നിറവേറ്റപ്പെടാത്ത വാഗ്ദാനം അവർക്ക് നൽകിയ പ്രതീക്ഷയുടെ ആഴം എത്രത്തോളമാണോ അതവർ വർഷങ്ങൾ കഴിഞ്ഞാലും മറക്കാറില്ല. ചെറിയ പ്രായത്തിൽ കിട്ടിയ വേദനയുടെ മുറിവ് കുട്ടി എത്ര മുതിർന്നാലും മനസ്സിൽ കനലായി നിലനിൽക്കും. അതുപോലെ തന്നെ ഓർത്തുവെയ്ക്കുന്ന ഒന്നാണ് മോഹിച്ചത് കിട്ടാതെ വരുമ്പോഴുള്ള നിരാശയും.

വർഷം എത്രകഴിഞ്ഞാലും സ്ത്രീകൾ പലകാര്യങ്ങളും മറക്കാറില്ല. എന്നാൽ പുരുഷന്മാർ പെട്ടെന്ന് മറക്കുകയും ചെയ്യും. സ്ത്രീ ചെറിയകാര്യങ്ങൾക്ക് പോലും ഗൗരവത്തിൽ ചർച്ചചെയ്യും. ഇത്തരം കാര്യങ്ങൾ പുരുഷന് നിസാരമായിരിക്കും. അവർ കേൾക്കാൻ തയാറാകാതെ വരികയോ കേട്ടാലും സീരിയസായി മറുപടി പറയാതിരിക്കുകയും ചെയ്യും. പിന്നെ ഇത് സീരിയസാകുന്നത് സ്ത്രീക്ക് /ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് മനസിലാകുമ്പോഴാണ്. സ്വന്തം ഭാര്യയെ കേൾക്കാത്തവനും അന്യന്റെ ഭാര്യയോടൊപ്പം മണിക്കൂറുകൾ ചെലവഴിക്കും.

ഭർത്താവ് /പുരുഷന്റെ ജോലിയുടെ പ്രഷർ മനസിലാക്കാൻ പല സ്ത്രീകൾക്കും കഴിയാതെ പോകുന്നു. ആവലാതിയുടെ ഭാണ്ധക്കെട്ട് അഴിക്കാൻ തുടങ്ങുമ്പോൾ അസഹനീയമായി പുരുഷന് തോന്നാം.സമയവുംസന്ദർഭവും പല സ്ത്രീകളും നോക്കാറില്ല. അവർക്ക് ഭർത്താവ് ന്യായാധിപനാണ്. തന്റെ പ്രശ്നത്തിന് തീർപ്പ് കൽപ്പിക്കണം എന്ന് നിർബന്ധമാണ്. പിണക്കവും പരിഭവവും തുടർന്നുകൊണ്ടിരിക്കും.

ഇപ്പോൾ കാലം മാറി. സൗഹൃദം ഉണ്ടാകാനും നഷ്ടപ്പെടാനും മിനിറ്റുകൾ മതി. ഭർത്താവിനോടുള്ള ദേഷ്യത്തിലിരിക്കുമ്പോഴാണ് സോഷ്യൽ മീഡിയയിൽ ചിലരുടെ സുഖാന്വഷണം. “കഴിച്ചോ, കുളിച്ചോ, വിശേഷങ്ങൾ എന്തൊക്കെയുണ്ട്….” വീട്ടിൽ ഇതൊന്നും ഭാര്യയോട് ചോദിക്കാറില്ലെങ്കിലും പ്രൊഫൈലിലെ സുന്ദരിയോട് വല്ലാത്തൊരിഷ്ടം….
കേൾക്കാൻ ഒരാളുണ്ടെങ്കിൽ സ്ത്രീകൾ വാചാലരാകും.
കേൾവിക്കാരൻ ക്ഷമയോടെ കേൾക്കുമെന്ന് മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ദുഷ്ടൻ നിന്റെ ഭർത്താവാണെന്നും പറയും…

ഭർത്താവിന് വില്ലാതെ പരിവേഷം ചാർത്തിക്കൊടുക്കുന്ന നല്ല സുഹൃത്ത് /കാമുകൻ… പരിഗണന ആദ്യം നൽകുന്നത് പേരിനാണ്.തന്നേക്കാൾ പതിനഞ്ചു വയസിന് പ്രായം കൂടിയാലും വിളിയിൽ… പൊന്ന്, മുത്ത്, പവിഴം…വിലയേറിയ പേരുകളാണ്…
കോങ്കണ്ണ് ഉണ്ടായാലും, പല്ലുന്തിയാലും… പറയും… നിന്റെ നോട്ടം, ഭാവം, ചിരി…എത്ര മനോഹരം…
“വേല മനസിലിരിക്കട്ടെ ഞാൻ ദിവസവും കണ്ണാടി നോക്കാറുണ്ട് “എന്ന് പറയുന്ന സ്ത്രീകളും ചിലരെങ്കിലുമുണ്ട് എന്നത് മറക്കുന്നില്ല…

സ്ത്രീക്ക് അവൾ അർഹിക്കുന്ന പരിഗണയും, കരുതലും സ്നേഹവും വീട്ടിൽ നിന്ന് ലഭിക്കണം. അവൾക്കായി കുറച്ചു സമയം മാറ്റിവെച്ചാൽ മുഴുവൻ സമയവും അവൾ ഭർത്താവിനായി മാറ്റിവെയ്ക്കും.

സ്ത്രീകൾക്കും കുട്ടികൾക്കും പ്രാധാന്യം നൽകുക. നൽകുന്ന വാക്ക് നിറവേറ്റി കൊടുക്കാൻ കഴിയണം.സത്യസന്ധത കുടുംബത്തിൽ നിന്ന് തുടങ്ങട്ടെ….

0 Comments

No Comment.