
“ജീവിതം ഒരു പുസ്തകമാണ് ” ഓരോ പേജും എങ്ങനെ എഴുതപ്പെട്ടുവോ അത് കടന്നുമാത്രമേ അടുത്ത പേജിൽ എത്താൻ കഴിയൂ. പേജുകൾ മറിക്കുന്നതനുസരിച്ച് അവസ്ഥകൾ മാറിവരും. , പ്രണയം,വിരഹം,ഒറ്റപ്പെടൽ, വിശ്വാസവഞ്ചന, സംശയം,.അവസാന പേജ് വരെ വായിച്ചാൽ മാത്രമേ വിലയിരുത്താൻ സാധിക്കൂ. പലരും ബോറടിച്ച് പകുതിയിൽ പുസ്തകം അടച്ചുവെയ്ക്കും. വായിക്കപ്പെടാത്ത പുസ്തക മാകരുത് ജീവിതം. വ്യത്യസ്തമായ പേജുകൾ ക്ഷമയോടെ വായിച്ചു നോക്കൂ. എത്ര മനോഹരമായ കഥകളാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതപുസ്തകം.

No Comment.