Skip to content

chithrodayamflashnews.com

October 20, 2026 12:03 am
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; താരം സുരക്ഷിതൻ, ഡ്രൈവർക്കും ഓട്ടോക്കാരനും പരിക്ക് പട്ടിണിക്ക്‌ ഇട്ട് കൊന്നു?.. കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരൻ്റെ മരണം പോഷകാഹാര കുറവ് കാരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, രാജേഷ് – താര ദമ്പതികൾ 10 വർഷത്തിനിടെ ജന്മം നൽകിയത് 7 കുട്ടികൾക്ക് ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 19, തിങ്കളാഴ്ച) കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ് 

ശുഭചിന്തകൾ

2024 | ജനുവരി29|തിങ്കളാഴ്ച|

1199 | മകരം 15|പൂരം|

അർഹതയ്ക്കുള്ള അംഗീകാരം….

കാലഘട്ടത്തിന് അനുയോജ്യമായി മുന്നോട്ടുപോകാൻ കഴിയാത്ത നിരവധിയാളുകളുണ്ട്.
ചിലർ പഴമയെമുറുകെപിടിച്ചു ജീവിക്കുന്നു. നാടോടുമ്പോൾ നടുവേ ഓടണമെന്ന്
ചിന്തിക്കുന്നവരും, ഇന്നത്തെ യുവതലമുറയെ അനുകരിച്ചുംസപ്പോർട്ട് ചെയ്തും
ജീവിക്കുന്നവരുമുണ്ട്.

ജോലി ചെയ്യുക, പണമുണ്ടാക്കുക, സുഖസൗകര്യത്തോടെ ജീവിക്കുക എന്നതിനപ്പുറം
സമൂഹ നന്മക്കായി പ്രവർത്തിക്കുന്നവരും, വിവിധ മേഖലകളിൽ കഴിവു തെളിയിച്ചുകഴിഞ്ഞവരും, തുടർന്നുകൊണ്ടിരിക്കുന്നവരും ചേർന്ന ജനക്കൂട്ടത്തിൽ ഒരാൾ മാത്രമാണ് നമ്മൾ ഓരോരുത്തരും.

അറിവെന്ന മഹാസാഗരത്തിൽ നിന്ന് ഓരോ തുള്ളി സ്വീകരിച്ചവരും അതിലേറെ ലഭിച്ചവരുമുണ്ട്. വ്യത്യസ്ത നിറത്തിലും, രൂപഭാവങ്ങളിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
മനുഷ്യർ..

എന്നാൽ ഒരാളെപ്പോലെ മറ്റൊരാൾ ഉണ്ടാകുന്നില്ല.
ജീവിതയാത്രയിൽ നാം ഏറെ വ്യക്തികളെ കണ്ടുമുട്ടാറുണ്ട്. എന്നാൽ ഓരോ ലക്ഷ്യവുമായി യാത്രതിരിക്കുന്ന മനുഷ്യർ പരസ്പരം ശ്രദ്ധിക്കുന്നത് വളരെ കുറച്ചുപേരെ മാത്രമാണ്.

ജനങ്ങൾ തിരിച്ചറിയുന്നത് ജീവിതത്തിൽ /പ്രവർത്തനമേഖലയിൽ വിജയിച്ചു നിൽക്കുന്നവരെയാണ്. ലക്ഷത്തിൽ ഒരാളാകാൻ കഴിയുകയെന്നത് ദീർഘനാളത്തെ അധ്വാനത്തിന്റെ ഫലമാണ്.

കല,സാഹിത്യം, രാഷ്ട്രീയം, ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക രംഗം എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ നിരവധിയാണ്. ഭൂരിഭാഗം ജനങ്ങൾക്കും ഇവരെ തിരിച്ചറിയാൻ സാധിക്കും. എന്നാൽ 25% മനുഷ്യർക്ക് പ്രമുഖ വ്യക്തികളെപോലും തിരിച്ചറിയില്ല. ഇവരിൽ സ്കൂൾ,കോളേജ് തലങ്ങളിൽ പഠിക്കുന്നവർ മുതൽ സാധാരണക്കാരും, സമ്പന്നരും ഉൾപ്പെടുന്നു. ഇതേ അവസ്ഥയിലാണ് പ്രമുഖ വ്യക്തികളും. തൊട്ടടുത്ത അയൽക്കാരനെയോ, ബന്ധുവിനെയോ, നാട്ടുകാരെയോ തിരിച്ചറിയുന്നില്ല. അല്ലെങ്കിൽ അതിനുവേണ്ടി ശ്രമിക്കുന്നില്ല.

ഈ അവസ്ഥ എല്ലാ മേഖലയിലുമുണ്ട്.പുതുതലമുറയിലെ
പല പ്രതിഭകളേയും അംഗീകരിക്കാൻ പ്രമുഖർ മാത്രമല്ല അതാത് മേഖലയിലുള്ളവർപോലും തയാറാകുന്നില്ല. പ്രമുഖരെ സംബന്ധിച്ചിടത്തോളം മരണംവരെ സ്വന്തം ഇരിപ്പിടം മറ്റൊരാൾക്ക്‌ വീട്ടുകൊടുക്കാറില്ല.കഴിവിനേക്കാളുപരി രാഷ്ട്രീയ സ്വാധീനം കൊണ്ട് പല ഔദ്യോഗിക സ്ഥാനമാനങ്ങളും അലങ്കരിക്കുന്നവരുടെ നിരതന്നെയുണ്ട്. കസേരയിൽ കയറിപ്പറ്റിയാൽ ഒപ്പം നടന്നവരെ അവഗണിക്കുന്നതിനോടൊപ്പം തന്നേക്കാൾ കഴിവുള്ളവരെ വളർന്നുവരാനും ഇവർ അനുവദിക്കാറില്ല. മാത്രമല്ല സീനിയർ ആയിക്കഴിഞ്ഞാൽ, അധികാരത്തിന്റെ പവർകൂടി ഉണ്ടെങ്കിൽ പ്രജകളെ പോലെ ഓച്ഛാനിച്ച് നിൽക്കണം.

എന്തുകൊണ്ടാണ് പ്രതിഭയുള്ള പലരും അവഗണിക്കപ്പെടുന്നത്?
അവിടെയാണ് മേൽ സൂചിപ്പിച്ചതുപ്പോലെ കാലഘട്ടത്തിന് അനുയോജ്യമായി ജീവിക്കാൻ ശ്രമിക്കുന്നില്ല എന്നതിന്റെ പ്രാധാന്യം.
ഓരോ മേഖലകളിലും തിളങ്ങി നിന്നവർ, ജീവിതോപാധിയായി കല – സാഹിത്യം കൊണ്ടു നടന്നവർ 75-80 വയസുവരെ പ്രാദേശികമായി മാത്രം അറിയപ്പെട്ട് മന്മറയുന്നു.
ഇവർക്കും ആഗ്രഹങ്ങൾ ഉണ്ടായിരുന്നു.
പക്ഷേ… എല്ലാം ഉള്ളിലൊതുക്കി ജീവിച്ചു, പരിശ്രമിച്ചില്ല. രാഷ്ട്രീയ പിൻബലമില്ല. കല നിത്യ വൃത്തിക്കായി മാത്രം ഉപയോഗിച്ചു. അംഗീകാരം തേടിയെത്തുമെന്നു പ്രതീക്ഷിച്ച് കാലയവനികക്കുള്ളിൽ മറഞ്ഞ എത്രയോ പ്രതിഭകൾ…
ഇനിയും ജീവിച്ചിരിക്കുന്ന എത്രയോ പേർ…

എക്കാലത്തും അംഗീകാരങ്ങൾ മേൽതട്ടിൽ രാഷ്ട്രീയത്തിന്റെ
നിറം നോക്കിയും, വ്യക്തിസ്വാധീനം നോക്കിയും വിഭജിച്ചുനൽകുമ്പോൾ അർഹതയുള്ള പലരും പിൻതള്ളപ്പെടുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അപൂർവം ചില വ്യക്തികളെക്കൂടി ഉൾപ്പെടുത്തുമെങ്കിലും പിന്നീട് ഇവർ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാൻ കഴിയില്ല.

ഇവിടെയാണ് കൂണുപോലെ മുളച്ചുവരുന്ന സംഘടനകളുടെ
രംഗപ്രവേശം. സാംസ്‌കാരിക രംഗം എന്താണെന്നറിയാത്ത സംസ്കാര ശൂന്യരും സാംസ്‌കാരികരംഗത്ത് തഴച്ചു വളരുന്നു. മറുഭാഗത്ത് സാംസ്‌കാരിക അടിമകൾ രാഷ്ട്രീയത്തിൽ അഭയം പ്രാപിച്ചുകഴിഞ്ഞു. അനുകൂലിച്ചു നിന്നാൽ നാളെ “അർഹതക്കുള്ള അംഗീകാരം “ലഭിക്കും.

 

0 Comments

No Comment.