2024 | ഫിബ്രവരി 02|വെള്ളിയാഴ്ച.|
1199 | മകരം 19|ചോതി|


ജീവിക്കാൻ മറക്കാതിരിക്കുക
ഇന്ന് ജീവിച്ചിരിക്കുന്നവരും, മൺമറഞ്ഞവരുമായ ഭൂരിഭാഗം പേരും ജീവിക്കാൻ മറന്നു പോയവരാണ്. ഒരു വ്യക്തിയുടെ ജീവിതം പിറന്ന നിമിഷം മുതൽ തുടങ്ങുന്നു. ശൈശവം, ബാല്യം, കൗമാരം മാതാപിതാക്കളുടെ ഇഷ്ടം, നിർദ്ദേശം, ആഗ്രഹം എന്നിവ അനുസരിച്ചു ജീവിക്കുന്നു. സ്വന്തം താല്പര്യത്തിന് അനുസരിച്ച് തൊഴിൽ മേഖല തെരെഞ്ഞെടുക്കാൻ എല്ലാപേർക്കും കഴിയാറില്ല.പലരും ഇണയെ /ജീവിതപങ്കാളിയെ തെരെഞ്ഞെടുക്കുന്നതും വീട്ടുകാരുടെ താല്പര്യത്തിന് അനുസരിച്ചായിരിക്കും. കുടുംബജീവിതം പലപ്പോഴും രണ്ടുവ്യക്തികളുടെ കൂട്ടായ തീരുമാനത്തിലോ, അടിച്ചമർത്തലിലൂടെയോ നടക്കുന്നു. കുട്ടികൾ ഉണ്ടാകുന്നു….
ആവർത്തങ്ങൾ…..
പണിയെടുക്കുന്നു, ഭക്ഷണം കഴിക്കുന്നു….. കൂടുതൽ സമയം ഉറങ്ങി തീർക്കുന്നു.
ബന്ധുക്കളുടെ വിവാഹം, മരണം, വീടു പാലുകാച്ചൽ…തുടങ്ങിയചടങ്ങുകൾ… യന്ത്രികമായി കടന്നുപോകുന്ന വർഷങ്ങൾ..
വീട്ടിനുള്ളിൽ തളയ്ക്കപ്പെടുന്ന വാർദ്ധക്യം…”ഹാപ്പിയാണോ” എന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും പറയുന്ന ഉത്തരം “കുറച്ചുകൂടി നന്നായി ജീവിക്കാമായിരുന്നു” എന്നാവും.ആഗ്രഹങ്ങൾക്ക് അനുസരിച്ച് ജീവിച്ചുമരിച്ചവർ വളരെ കുറച്ചുപേർ മാത്രം.
“നാളെ ” എന്നൊരു ദിവസത്തേക്ക് മാറ്റി വെച്ചതുകൊണ്ടാണ് നിരാശപ്പെടേണ്ടിവരുന്നത്. ആഗ്രഹങ്ങൾക്കരുസരിച്ച് ജീവിക്കാൻ പണം വേണ്ടേ എന്നൊരു സംശയം ബാക്കിയാണ്.പക്ഷേ, പണം ഉള്ളതുകൊണ്ട് മാത്രം സന്തോഷം ഉണ്ടാകുന്നില്ല. ഒരു ഘടകം മാത്രമാണ് പണം. സ്വയം ജീവിക്കാൻ സമയം കണ്ടെത്തുക എന്നതാണ് പ്രധാനം.മറ്റുള്ളവർക്ക് വേണ്ടിമാത്രമുള്ളതല്ല സ്വന്തം ഇഷ്ടത്തിന്, സ്വാതന്ത്ര്യത്തിന് ജീവിക്കാൻ കഴിയുമ്പോഴാണ് ജീവിതം ആസ്വദിക്കാൻ കഴിയുന്നത്.
ബന്ധങ്ങൾ ബന്ധനങ്ങളാകാതെ നിലനിർത്താൻ കഴിയണം. വ്യക്തി സ്വാതന്ത്യം മറ്റൊരാൾ അനുവദിച്ചു തരേണ്ടതല്ല. സ്വയം കണ്ടെത്തേണ്ടതാണ്.അടി ച്ചമർത്തലിന് വിധേയമായി ജീവിക്കുന്നവർക്കാണ് വാർദ്ധക്യം വിരസതയുടെ നാളുകളായി മാറുന്നത്.നാളെയുടെ പ്രതീക്ഷനിലനിർത്തി, ഇന്നിൽ ജീവിക്കുക…

No Comment.