2024 | ഫിബ്രവരി 07|ബുധനാഴ്ച.|
1199 | മകരം 24|പൂരാടം |


ഞാൻ, ഞാനായിരിക്കുക…
ഓരോ മനുഷ്യർക്കും അവരുടേതായ വ്യക്തിത്വമുണ്ട്. വ്യത്യസ്ത സ്വഭാവക്കാരായ ഓരോരുത്തർക്കും വ്യത്യസ്ത വ്യക്തിത്വമായിരിക്കും എന്നതിൽ സംശയമില്ല.ജീവിതം ക്രമപ്പെടുത്തുന്നതിന് വ്യക്തിത്വം പ്രധാന പങ്കുവഹിക്കുന്നു.
ഓരോ വ്യക്തിയും എടുക്കുന്ന തീരുമാനങ്ങൾക്ക് അനുസരിച്ചാണ് ജീവിതം മുന്നോട്ടുപോകുന്നത്.
സ്വന്തം സന്തോഷം മറ്റാരുടേയോ തീരുമാനങ്ങൾക്ക് വിട്ടുകൊടുക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ഏതൊരു വ്യക്തിയുടേയും ജീവിതത്തിൽ സമയം ഒരു പ്രധാന ഘടകമാണ്. ഇന്നലെകൾ ഒരിക്കലും തിരിച്ചുകിട്ടില്ല. അതുകൊണ്ടുതന്നെ സമയത്തിന്റെ മൂല്യം മനസിലാക്കി ജീവിക്കാൻ കഴിയണം.
ഓരോ വ്യക്തിയുടേയും ജീവന്റെ / ജീവിതത്തിന്റെ നിലനിൽപ്പ് മാനസികവും ശരീരികവുമായ ആരോഗ്യമാണ്.ചിട്ടയായ ജീവിതചര്യ ഉണ്ടായിരിക്കുകയാണ് പ്രധാനം.
സ്വപ്നങ്ങൾ കാണുക / പ്രതീക്ഷകൈവിടാതിരിക്കുക. ലക്ഷ്യത്തിൽ എത്തിച്ചേരാൻ പരിശ്രമിക്കുക. പരാജയം സംഭവിക്കാം. പലവട്ടം വീണാലും ഒരുവട്ടം എഴുന്നേൽക്കുക തന്നെ ചെയ്യും.
ചെയ്യേണ്ടത് ഇത്രമാത്രം “ഞാൻ ഞാനായിരിക്കുക.” മറ്റൊരാളാവൻ ശ്രമിക്കരുത്. മറ്റൊരാളെ അനുകരിച്ച് ജീവിക്കാൻ ശ്രമിച്ചാൽ പരാജയപ്പെട്ടേക്കാം. സ്വന്തം കഴിയും കഴിവുകേടും സ്വയം തിരിച്ചറിയുക. പലർക്കും തിളങ്ങാൻ സാധിക്കുന്നത് പല മേഖലകളിലാണ്.ഓരോ വ്യക്തിയുടേയും സന്തോഷം അവരവരുടെ ഉള്ളിൽ തന്നെയുണ്ട്. മനസിന്റെ നിയന്ത്രണം മറ്റൊരാൾക്ക് വിട്ടുകൊടുക്കാതിരിക്കുക.

No Comment.