Skip to content

chithrodayamflashnews.com

October 17, 2026 6:29 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

ശുഭചിന്തകൾ 

2024 | ഫിബ്രവരി 08|വ്യാഴാഴ്ച.|

1199 | മകരം 25|ഉത്രാടം |

ഇന്നലെ, ഇന്ന്, നാളെ….

“ഇന്നലെ “നമ്മിൽ നിന്ന് അകന്നുപോയി.”നാളെ” നമ്മുടെ നിയന്ത്രണത്തിലല്ല… “ഇന്ന് ” നമുക്കുള്ളതാണ്. അതുകൊണ്ട് തന്നെ ഇന്ന് എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അതിനായി പരിശ്രമിക്കുക…

എന്തുകൊണ്ടാണ് പലരും ദുഃഖിതരായി കാണപ്പെടുന്നത്..?
നമ്മുടെ കാഴ്ചപ്പാടിൽ അവർക്ക് സന്തോഷിക്കാൻ നിരവധി കാരണങ്ങൾ ഉണ്ടാവാം. അവർക്ക് ഉള്ളത് പലതും നമുക്ക് ഉണ്ടാകണമെന്നില്ല. എന്നാൽ അവർ ചിന്തിക്കുന്നത് നാം സന്തോഷത്തിലാണ് എന്നാണ്.
പൊതുവായി പറഞ്ഞാൽ സന്തോഷിക്കാൻ എന്തൊക്കെ ഉണ്ടെങ്കിലും പലരും പറയുന്ന വാചകമാണ് ” മനസിന്‌ നല്ല സുഖമില്ല,ഇന്ന് വല്ലാത്ത മൂഡ് ഔട്ട്,എപ്പോഴും പ്രശ്നങ്ങളാണ്, വിചാരിച്ചതുപോലെ ഒന്നും ശരിയാകുന്നില്ല, സമയം ശരിയല്ല….. “

എല്ലാ പ്രശ്നവും മനസുമായി ബന്ധപ്പെട്ടതാണ്. ഇവിടെ നമ്മുടെ ചിന്തകളാണ് പ്രശ്നം. കഴിഞ്ഞുപോയ പലതും ഓർത്ത് സങ്കടപ്പെടുന്നു…. നാളെ എന്താവും എന്ന ആകാംക്ഷ…
അതായത് “ഇന്നലെ, നാളെ ” ഇതാണ് നമ്മുടെ സന്തോഷമില്ലായ്മയുടെ കാരണം.

കഴിഞ്ഞുപോയതിനെ കുറിച്ച് ചിന്തിക്കുന്നതുകൊണ്ട് എന്തുപ്രയോജനമാണുള്ളത്.
നാളെ എന്താകും എന്നത് നമ്മുടെ നിയന്ത്രണത്തിലല്ല.
ചിന്തിച്ചിട്ട് ഒരു പ്രയോജനവും ഇല്ലാത്ത കഴിഞ്ഞതും, വരാനിരിക്കുന്നതുമായ സമയത്തെ മനസ്സിൽ എത്ര കൂട്ടിക്കിഴിച്ചാലും കൃത്യമായി ഉത്തരം കണ്ടെത്താൻ കഴിയില്ല.

“ഇന്നിൽ ” ജീവിക്കാൻ ശ്രമിക്കാതെ ഭൂതവും, ഭാവിയും ഓർത്ത് വേവലാതിപെടുമ്പോൾ “വർത്തമാനകാലം” നമുക്ക് നഷ്ടമാകുന്നു. അത് “നാളെ”യുടെ ദുഃഖത്തിന്റെ കാരണമാകുന്നു.

ഒരു ദിവസവും ശരിയല്ലാതാകുന്നില്ല. മറ്റേണ്ടത് നമ്മുടെ ചിന്താഗതിയാണ്….

 

0 Comments

No Comment.