Skip to content

chithrodayamflashnews.com

October 17, 2026 4:04 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

ശുഭചിന്തകൾ

2024 | ഫിബ്രവരി 12|തിങ്കളാഴ്ച.|

1199 | മകരം 29|പൂരുരുട്ടാതി |

മലയാളിയും തൊഴിലും….

തൊഴിലില്ലായ്മകേരളത്തിലെ വലിയൊരുപ്രശ്നമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങൾ സംഭവിച്ചു.വിദ്യാസമ്പന്നരായി മാറുന്നതനുസരിച്ച് വൈറ്റ് കോളർ ജോലിയോട് മാത്രമായി താല്പര്യം. വിദ്യാഭ്യാസം നേടുക കഴിവതും സർക്കാർ ജോലി സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് പൊതുവെ.
എല്ലാപേർക്കും സർക്കാർ ജോലി ലഭിക്കുന്നില്ല. പലരും സ്വകാര്യമേഖലയെ ആശ്രയിക്കുന്നു. മറ്റുചിലർ വിദേശത്തേയ്ക്ക് പോകുന്നു. വളരെ കുറച്ചുപേർ ബിസ്നസ് /വ്യാവസായികരംഗത്തേയ്ക്ക് കടക്കുന്നു. അപ്പോഴും ഉന്നത വിദ്യാഭ്യാസം നേടിയആയിരങ്ങൾ തൊഴിൽരഹിതരാണ്.

ഒരു പരിധിവരെ നാട്ടിൽ ഉദ്യോഗം കിട്ടില്ല എന്ന് ബോധ്യമായാൽ വിദേശത്തേയ്ക്ക് പോകും. അവിടെ എന്ത് പണിയെടുക്കാനും മടിയില്ല. ഇതേ ജോലി നാട്ടിൽ ചെയ്യുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. അതിൽ നിന്ന് മനസിലാക്കാവുന്നത് നമ്മുടെ നാട്ടിൽ തൊഴിലുണ്ട്. പക്ഷേ മലയാളിയുടെ ഈഗോ കാരണം ഇവിടെ തൊഴിൽ ചെയ്യാൻ താല്പര്യമില്ല.

വളരെ മാനസികോല്ലാസംനേടിത്തരുന്ന തൊഴിലാണ് കൃഷി. ശാസ്ത്രീയമായി മനസിലാക്കി ചെയ്യണമെന്ന് മാത്രം.ലോകത്തിലെ ഏറ്റവും മികച്ച തൊഴിൽ കൃഷിയാണെന്നുപറയേണ്ടിവരും. ഏറ്റവും ബഹുമാനം അർഹിക്കുന്നവർ കൃഷിക്കാരാണ്. ലോകത്തിന്റെ ഏത് കോണിലായാലും അവർ അധ്വാനിച്ചുണ്ടാക്കുന്നത് ഭക്ഷിക്കുന്നതിലൂടെയാണ്. ജീവൻ നിലനിൽക്കുന്നത്. ഭക്ഷണമില്ലാതെനിലനിൽപ്പില്ല. എന്നാൽ നമുക്ക് അന്നം തരുന്ന കർഷകർക്ക് സമൂഹത്തിൽ വലിയ മതിപ്പില്ല. വൻ വ്യവസായിക്ക് നല്ല സ്വീകരണം ലഭിക്കാറുമുണ്ട്.

പഠനം കഴിഞ്ഞാൽ ജോലി ലഭിക്കുവാൻ ടെസ്റ്റ്‌, ഇന്റർവ്യൂ… പിന്നെ കാത്തിരിപ്പാണ്. ഇതിനിടയിൽ സ്വന്തമായി വരുമാനമില്ലാത്ത മകനെ /മകളെ മാതാപിതാക്കൾ സംരക്ഷിക്കണം. അതാണ് മലയാളിയുടെ പ്രത്യേകത. വീട്ടുകാരെ ആശ്രയിക്കാതെ ഏത് തൊഴിൽ ചെയ്‌തും സ്വന്തം കാലിൽ നിൽക്കാൻ ഹൈ കോളിഫിക്കേഷൻ ഉള്ള കുട്ടികൾ തയാറാവുന്നില്ല. കാരണം സമൂഹം ഏതൊരു വ്യക്തിയുടേയും ജോലിയുടെ അടിസ്ഥാനത്തിൽ സ്റ്റാറ്റസ് നിശ്ചയിക്കുന്നു. ഉയർന്ന ഉദ്യോഗം ഉള്ളവർക്ക് ബഹുമാനം ലഭിക്കുന്നു, തെങ്ങ് കയറ്റക്കാരന് /മണ്ണിൽ പണി എടുക്കുന്നവന്, കെട്ടിട തൊഴിലാളിക്ക്, ആന പാപ്പാന്…
ഇങ്ങനെ ഉള്ളവർ സമൂഹത്തിന്റെ /മലയാളിയുടെ കാഴ്ച്ചയിൽ തീരെ സ്റ്റാറ്റസ് ഇല്ലാത്തവരാണ്. “എന്താണ് ജോലി” എന്ന ചോദ്യത്തിന് കളക്ടറാണ്, എഞ്ചിനീയറാണ്, ഡോക്ടറാണ്.. എന്നു പറയുമ്പോൾ കിട്ടുന്ന അംഗീകാരം മറ്റ് ജോലികൾക്ക് കിട്ടുന്നില്ല. ഉയർന്ന ജോലിയുള്ള മക്കൾ ഉണ്ടെന്ന് പറയുന്നതിൽ മാതാപിതാക്കളും അഭിമാനിക്കുന്നു. അവർക്കും സമൂഹത്തിൽ നിലയും വിലയും ലഭിക്കുന്നു.

നാട്ടിൽ നിരവധി തൊഴിൽ സാധ്യത ഉള്ളപ്പോഴും മറ്റ് രാജ്യങ്ങളിൽ കൂലിപ്പണി ചെയ്യാൻ മലയാളിക്ക് മടിയില്ല. കാരണം പ്രവാസി എന്ന പേരുമതി…

ഇവിടെ അന്യ സംസ്ഥാന തൊഴിലാളികൾ കയ്യടക്കിയിരിക്കുന്നു. സമ്പാദിക്കാനുള്ള വലിയ സാധ്യത അവർക്ക് മുന്നിൽ തുറന്നു കിടക്കുന്നു. ഭക്ഷണ ശാലകളിൽ, വീടുകളിൽ…. അവരില്ലാത്ത തൊഴിലിടങ്ങൾ കുറവാണ്.ചുരുക്കി പറഞ്ഞാൽ മലയാളിയുടെ ഭാര്യ, മകൾ… അന്യസംസ്ഥാനതൊഴിലാളിക്ക് സ്വന്തമായി കഴിഞ്ഞു. ഇവിടെ സർക്കാർ ജോലി ഇല്ലാത്തവർക്ക്‌, സാധാരണക്കാരനും, പാവപ്പെട്ടവനും വിവാഹം കഴിക്കാൻ പെണ്ണില്ലാത്ത അവസ്ഥയിൽ അന്യ സംസ്ഥാനത്തുനിന്ന് വിവാഹം കൂടി കഴിച്ചാൽ എല്ലാം പൂർണ്ണമായി..അത്തരം വിവാഹങ്ങൾ വ്യാപകമല്ലെങ്കിലും നടക്കുന്നുണ്ട്…

ഏത് തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. ഇന്ന് ബഹുമുഖപ്രതിഭകളായി തിളങ്ങുന്നവരും, മന്മറഞ്ഞുപോയ പല പ്രമുഖ വ്യക്തികളും വൈറ്റ് കോളർ ജോലി ചെയ്ത് മുന്നേറിയവരല്ല.അഭിമാനത്തോടെ പറയാൻ നമ്മുടെ മുന്നിൽ മാതൃകയായി ഇന്ത്യൻ പ്രധാനമന്ത്രിയുണ്ട്.

സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റാൻ കഴിയണമെങ്കിൽ ഇന്നത്തെ ചെറുപ്പക്കാർ ഈഗോ മാറ്റിവെയ്ക്കണം. എന്തുജോലിയും ചെയ്യാൻ തയാറാകണം…

സന്ധ്യാ ജയേഷ് പുളിമാത്ത്

NB:എന്റെ ചിന്തകളാണ് ശുഭചിന്തയിൽ ഉൾപ്പെടുത്തുന്നത്.

0 Comments

No Comment.