Skip to content

chithrodayamflashnews.com

October 17, 2026 4:03 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

ശുഭചിന്തകൾ

2024 | ഫിബ്രവരി 15|വ്യാഴാഴ്ച..|

1199 | കുംഭമാസം 02|അശ്വതി |

പരിസ്ഥിതിയും, വനനശികരണവും

പ്രകൃതിയുടെ ആവാസ വ്യവസ്ഥ നാൾക്കുനാൾ ദുർബലപ്പെട്ടുകൊണ്ടിരിക്കുന്നു . പ്രധാന കാരണം പരിസ്ഥിതിക്ക് ഹിതകരമല്ലാത്ത മനുഷ്യരുടെ പ്രകൃതിചൂഷണവും പരിസ്ഥിതിയ്ക്ക് നാശം വരുത്തുന്ന പ്രവർത്തനങ്ങളുമാണ്. മനുഷ്യനും, പ്രകൃതിയും അത്രമേൽ പരസ്പരപൂരകങ്ങളാണ്. എന്നിട്ടും പ്രകൃതിയെ മാനിക്കാതെ മനുഷ്യന്റെ കടന്നു കയറ്റവും, നശീകരണ പ്രവർത്തനങ്ങളും അവർക്കുതന്നെ നാശം വിതയ്ക്കുന്നു.

പ്രകൃതിയിൽ നിന്നും നമ്മൾ എന്തെല്ലാം സ്വീകരിക്കുന്നുവോ അവയ്ക്കെല്ലാം അതേ രീതിയിൽ പകരം കൊടുക്കുവാൻ കഴിയില്ലയെങ്കിലും നമുക്ക് നൽകാവുന്നവ ധാരാളമുണ്ട്.

ഒരു മരം മുറിക്കുമ്പോൾ അതിനു പകരം ഒരു വൃക്ഷത്തൈ എത്ര പേർ നട്ടു സംരക്ഷിക്കും..? നമ്മുടെ പൂർവികർ അതു ചെയ്തിരുന്നു. അവർ നട്ടുവളർത്തിയ വൃക്ഷങ്ങളും,അവയുടെ ഫലങ്ങളും അവർക്ക് അനുഭവിക്കാൻ വേണ്ടിയായിരുന്നില്ല. തങ്ങളുടെ വരും തലമുറയ്ക്കുള്ള കരുതലായിരുന്നു.
ഇന്ന് എത്രപേർ വൃക്ഷങ്ങൾ സംരക്ഷിക്കുന്നു?

കഴിവതും രണ്ടോ മൂന്നോ വർഷംകൊണ്ട് ഗുണം കിട്ടുന്നവ,അല്ലെങ്കിൽ പരമാവധി അഞ്ചുവർഷം. അതിനുള്ളിൽ അതിൽനിന്നും ആദായം കിട്ടണം. അതാണ്‌ ലക്ഷ്യം. അങ്ങനെ വന്നതുകൊണ്ട് പ്രധാന കൃഷി റബ്ബർ മാത്രമായി. പാടങ്ങൾ മണ്ണിട്ടു നികത്തി റബ്ബർമരങ്ങളും, ചില ഫല വൃക്ഷങ്ങളുമായി. നെൽകൃഷിയും മറ്റ് അനുബന്ധ കൃഷികളും വളരെ കുറഞ്ഞു. ഈ അവസ്ഥയിൽ ഏറ്റവും മുൻപന്തിയിൽ കേരളമാണ്.

ഇതിനിടയിൽ വികസനത്തിന്റെ പേരിലും ഏറെ വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നു. പ്രകൃതിയുടെ ആവാസ വ്യവസ്ഥയിൽ ഏറെ ഗുണകരമാകുന്ന മലനിരകൾ പലതും ഭൂമാഫിയകൾ ഇടിച്ചു നിരത്തി, ആ മണ്ണുകൊണ്ടു പാടശേഖരങ്ങൾ നിരത്തി വൻകിട കെട്ടിടങ്ങളും സ്ഥാപനം പണിയുന്നു. ഇവിടെ ഒരേ സമയം പ്രകൃതിക്ക് രണ്ടു തരത്തിൽ നാശം സംഭവിക്കുന്നു. ഒന്ന് മലകൾ ഇല്ലാതാക്കുന്നു. മറ്റൊന്ന്,പാടങ്ങൾ മണ്ണിട്ട് നിരത്തുന്നു.
ഇതിന്റെയെല്ലാം ദുരന്തഫലങ്ങളും നമ്മൾ അനുഭവിക്കുന്നു. ആവശ്യത്തിനു മഴ ലഭിക്കാതായി. കനത്ത വരൾച്ചയെ നേരിട്ടുകൊണ്ടിരിക്കുന്നു. കൃഷിയിടങ്ങൾ ഉണങ്ങിവരണ്ടു. വൃക്ഷലതാതികളും ഉണങ്ങി നശിക്കുന്നു.
വല്ലപ്പോഴും കിട്ടുന്ന മഴയെ ആശ്രയിച്ചു ചെയ്യുന്ന കൃഷികൾ കാലാവസ്ഥ വ്യതിയാനത്തിൽ വേണ്ടത്ര ഫലം കിട്ടാതെ നശിക്കുന്നു.

ഇതിനിടയിലാണ് ഏതാനും വർഷങ്ങളായി കൃഷിവകുപ്പ് എല്ലാവർഷവും കേരളത്തിൽ ലക്ഷക്കണക്കിന് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു.
അത്ഭുതമെന്നു പറയട്ടെ ഇത്രയും വർഷങ്ങൾ ഈ വൃക്ഷത്തൈകൾ വിതരണം ചെയ്തിട്ട് പത്തുശതമാനംപോലും വൃക്ഷങ്ങൾ വളർന്നു വന്നിട്ടില്ല.അങ്ങനെയായിരുന്നു എങ്കിൽ കേരളം മുഴുവൻ വനമേഖലയായേനെ.

ഇപ്പോഴും എല്ലാ വർഷവും വൃക്ഷത്തൈ വിതരണ മാമങ്കം മുടങ്ങാതെ നടക്കുന്നുണ്ട്.
സത്യത്തിൽ ഇത് സർക്കാരിന്റെ നേതൃത്വത്തിൽ,
സർക്കാർ പുറമ്പോക്കുകളിലും ആറ്റു തീരങ്ങളിലും മലകളിലും റോഡ് സൈഡുകളിലും വച്ചു പിടിപ്പിക്കുവാനും പരിചരണം നടത്താനുമാണ് ശ്രമിക്കേണ്ടത്.
അങ്ങനെ ചെയ്താൽ നമ്മുടെ പരിസ്ഥിതിക്ക് പുനർജ്ജീവൻ ലഭിക്കും, കാലാവസ്ഥയ്ക്ക് കൃത്യതയുണ്ടാവും, ആവശ്യത്തിന് മഴയും, വെയിലും ലഭിക്കും..

കേരളത്തെ ആകാശമാർഗ്ഗത്തിൽ കാണുന്ന ഏതൊരാൾക്കും പച്ചപ്പ് കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ ചില പ്രമുഖർ ഇപ്പോഴും പറയുന്നുണ്ട്. കേരളത്തിൽ വനപ്രദേശം നിലനിൽക്കുന്നുവെന്ന്. എന്നാൽ കേരളത്തിന്റെ ഉൾപ്രദേശങ്ങളിൽതാമസിക്കുന്നവർ,ഗ്രാമീണർ, വ്യക്തമായി നിരീക്ഷണം നടത്തുന്നവർക്ക് പ്രകൃതിയുടെ സ്പന്ദനം തിരിച്ചറിയാൽ സാധിക്കും.പ്രകൃതി ചൂഷണം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചില്ലെങ്കിൽ നേരിടേണ്ടിവരുന്ന ദുരന്തത്തെ അതിജീവിക്കാൻ സാധിച്ചു എന്നുവരില്ല….

 

0 Comments

No Comment.