Skip to content

chithrodayamflashnews.com

October 17, 2026 3:21 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

ശുഭചിന്തകൾ

2024 | ഫിബ്രവരി 19|തിങ്കളാഴ്ച.|

1199 | കുംഭ മാസം 06|മകീര്യം|

സെലിബ്രിറ്റികൾ ബഹുമാനിക്കപ്പെടേണ്ടവരാണോ..?

വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച നിരവധി വ്യക്തികളുണ്ട്. അവരോടുള്ള ബഹുമാനം, ആരാധന, സ്നേഹം… ജനങ്ങൾക്ക് പല രീതിയിലാണ്.

ആരാധന ഭക്തിയായി മാറി സെലിബ്രിറ്റികൾക്കായി അമ്പലം പണിതവരും, ഫ്ലെക്സ് ബോർഡുകൾക്ക് മുകളിൽ പാലഭിഷേകം നടത്തിയവരും, സ്വന്തം ശരീരത്ത് ഇഷ്ട സെലിബ്രിറ്റിയുടെ പേര് പച്ചകുത്തിയവരും,വേർപാട് താങ്ങാനാവാതെ ജീവനൊടുക്കിയവരും സെലിബ്രിറ്റികളോടുള്ള ആരാധനഭ്രമം നിമിത്തം ഉണ്ടായിട്ടുണ്ട്.

സിനിമ/വാണിജ്യം/ വ്യവസായം, തുടങ്ങി കലാസാഹിത്യസാംസ്‌കാരിക , ആത്മീയ,
രാഷ്ട്രീയ മേഖലകളുൾപ്പടെ വിവിധ മേഖലകളിൽപ്പെട്ട സെലിബ്രിറ്റികളുണ്ട്.

അർഹതപ്പെട്ടവർ ബഹുമാനിക്കപ്പെടേണ്ടവരാണ്. എന്നാൽ ഇന്ന് സെലിബ്രിറ്റികളുടെ കുപ്പായം ചാർത്തപ്പെട്ടവർ പലരും അതിനു അർഹരല്ല എന്നുള്ളതാണ് വാസ്തവം. അതിനു പ്രാധാനകാരണം
ഇവരിലെ ധ്വന്ദ്വസ്വഭാവം തന്നെയാണ്.

ഈ രീതിയിൽനിന്നും വിഭിന്നമായി എത്ര ഉന്നതിയിലെത്തിയാലും തങ്ങൾ കടന്നുവന്ന പാതകൾ മറക്കാതെ, സമൂഹത്തിന്റെ ഭാഗംകൂടിയാണെന്നും, തങ്ങളിൽ സമർപ്പണമായിട്ടുള്ള ചുമതലകൾ, പ്രവർത്തികൾ കൃത്യതയോടെ ചെയ്യേണ്ടവരാണെന്നും,അതിൽ നിന്നാണ് സമൂഹം തനിക്ക് കൂടുതൽ ആദരവും അംഗീകാരങ്ങളും നൽകുന്നതെന്നും വിശ്വസിക്കുകയും അതുപോലെ പ്രവർത്തിക്കുകയും ചെയ്യുന്ന മാന്യ വ്യക്തിത്വങ്ങളെ ഏറെ ആദരവോടെയാണ് കാണുന്നതെന്നും ഓർമ്മിപ്പിക്കട്ടെ..

സെലിബ്രിറ്റികൾ എന്നുള്ള ലേബലിൽ തുടരുന്നചിലരുടെ വിജയം ഇവരുടെ യഥാർത്ഥ മുഖം തിരിച്ചറിയാത്ത, ആരാധന ഭ്രാന്തുമൂത്ത കുറേപ്പേർ ഇവർക്കുവേണ്ടി എന്തും ചെയ്യാൻ മുൻനിരയിൽ ഉണ്ടെന്നുള്ളതാണ്. ഇക്കൂട്ടരാണ് ഈ വിഭാഗങ്ങളെ കൂടുതൽ വളർത്തുന്നതും ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതും. അതിനുവേണ്ടി പത്ര,നവമാധ്യമങ്ങളെ കൂട്ടു പിടിക്കുകയും അതിലൂടെ വാർത്തകളിൽ കൂടുതൽ ഇടംനേടുകയും ചെയ്യും.
ഇവിടെ തുടങ്ങുന്നു അങ്ങനെയുള്ള സെലിബ്രിറ്റികളുടെ അഹങ്കാരം. ഇവർക്ക് സർവ്വത്ര മേഖലകളിലും ഒത്താശക്കാരുമുണ്ട്. അതുകൊണ്ടുതന്നെ ഇവരെ എഴുന്നള്ളിക്കപ്പെടുന്ന വേദികളിലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലുമെല്ലാം വലിയ സ്വീകാര്യതയായിരിക്കും.

എന്നാൽ യഥാർത്ഥ സെലിബ്രിറ്റികൾ അവരുടെ കർമ്മമണ്ഡലങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുക. അതുകൊണ്ടുതന്നെ ക്ഷണിക്കപ്പെടുന്ന ഇടങ്ങളിലെല്ലാം അവർ ജനങ്ങളോട് മാന്യമായി പെരുമാറാറുണ്ട്..

സിനിമ സാഹിത്യമേഖലകളിലാണ് മുൻപ് പറഞ്ഞതുപോലെയുള്ള സെലിബ്രിറ്റികളെ
കാണുന്നത്. തങ്ങളുടെ കഴിവുകൾക്കും മികവുകൾക്കുമപ്പുറം കൂടുതൽ ശ്രദ്ധിക്കപ്പെടുക എന്നുള്ള ഗൂഢലക്ഷ്യം. അതു മാത്രമേ അവർക്ക് ആഗ്രഹമുള്ളു..

ഇതെല്ലാം വ്യക്തമാകണമെങ്കിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുപ്പിക്കാൻ, ഇവരുടെ വീടുകളിലോ, ഓഫീസുകളിലോ, ഫോൺ ചെയ്‌തോ നമ്മൾ ആവശ്യം ഉന്നയിക്കുമ്പോൾ ഇവരുടെ ഉള്ളിലെ ജാഡ മെല്ലെ തല ഉയർത്തുകയായി. ഇല്ലാത്ത തിരക്കുകൾ….
ഗവേഷണം നടത്തിയുള്ള ചോദ്യങ്ങൾ, ഒപ്പം വേദിയിൽ പങ്കെടുക്കുന്നവരുടെ ഹിസ്റ്ററി അങ്ങനെ പലതും അറിയണം. അതിനുശേഷം വളരെ ബുദ്ധിമുട്ടിയുള്ള ഒരു സമ്മതം നൽകലും.
ചിലരാകട്ടെ മനുഷ്യരെ കണ്ടിട്ടില്ലാത്തതുപോലെ ആട്ടിപ്പായിക്കും. എന്നാൽ സമൂഹത്തിൽ ഇവർ
ഏറ്റവും സാത്വികരും.
ഇവിടെയാണ് ഒരു വസ്തുത ചിന്തിക്കേണ്ടത്, ഇവർ ബഹുമാനിക്കപ്പെടേവരാണോ എന്നുള്ള കാര്യം. പാത്രമറിഞ്ഞു ഭിക്ഷ നൽകുക എന്നു പറഞ്ഞതുപോലെ,അർഹതയുള്ളവരെ ഏറ്റവും ബഹുമാനത്തോടെ ഉൾകൊള്ളുക. അല്ലാത്തവരെ അർഹിക്കുന്ന പ്രാധാന്യത്തോടെ തിരസ്കരിക്കുക…

0 Comments

No Comment.