Skip to content

chithrodayamflashnews.com

October 17, 2026 3:21 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

ശുഭചിന്തകൾ 

2024 | ഫിബ്രവരി 20|ചൊവ്വാഴ്ച.|

1199 | കുംഭ മാസം 07|തിരുവാതിര |

മീ ടൂ വിൽ നിന്ന് മീ ടൂ വിലേയ്ക്കുള്ള ദൂരം…

ഏറെ വിവാദം സൃഷ്ടിക്കുന്ന മീ ടൂ വിന്റെ ഉള്ളറകളിലേയ്ക്ക് കടന്നു ചെന്നാൽ ആരോപണവിധേയരായ വ്യക്തികളും, ഇരയും തമ്മിലുണ്ടായിരുന്ന ഇഴയെടുപ്പത്തിന്റേയും,ജീവിത സാഹചര്യങ്ങളിൽ നേരിട്ട വഞ്ചനയുടെ/വേർപിരിയലിന്റെ,വാഗ്ദാനലംഘനത്തിന്റെ അതിൽ നിന്നും ഉടലെടുക്കുന്ന പ്രതികാരത്തിന്റെ ലാഞ്ചന കണ്ടെത്താൻ സാധിക്കും.

എന്നാൽ ഇവിടെ പുരുഷനെ തന്ത്രപൂർവ്വം കുരുക്കുന്ന വഴികളാണ് കൂടുതലും സജ്ജമാകുന്നത്.
ഈ വസ്തുത പകൽ പോലെ സത്യമെങ്കിലും കോടതിയും, നിയമങ്ങളും, സമൂഹവും സ്ത്രീക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ പുരുഷന്റെ ഭാഗം കേൾക്കാൻ, ചിന്തിക്കാൻ ആർക്കും താല്പര്യമില്ല. ഇവിടെ പുരുഷൻ നിരപരാധിയാണെങ്കിലും ഭൂരിപക്ഷ അഭിപ്രായങ്ങളും പിന്തുണയും സ്ത്രീപക്ഷത്തുനിൽക്കുമ്പോൾ മീറ്റൂവിന് ശക്തി കൂടും.

എന്താണ് മീറ്റൂ? മാധ്യമങ്ങൾ, സിനിമ മേഖലകൾ മറ്റ് കലാരംഗങ്ങളിൽ, കമ്പനികളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗീക അതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവ തൊഴിൽ മേഖലകളിലും അല്ലാതെയും സ്വാർത്ഥതാല്പര്യങ്ങൾ അടിച്ചേല്പിക്കുന്ന അവസ്ഥയാണ്……

വസ്തുതകൾ ഇങ്ങനെയാണെങ്കിൽപ്പോലും ഇതിനെ മറ്റൊരു തലത്തിൽ മുതലെടുപ്പ് നടത്തുന്ന രീതിയിലേക്ക് പിന്നീട് കാര്യങ്ങൾ പലതും മാറിയെന്നുള്ളത് മറ്റൊരു സത്യം.

സ്ത്രീകളെ കരുവാക്കി കലാ-സാഹിത്യ-സാമൂഹി -സാംസ്‌കാരിക-സിനിമ -രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികളെ തന്ത്രപരമായി ഹണീട്രാപ്പിൽപ്പെടുത്തി പണം തട്ടിയെടുക്കുകയും, അവരെ സമൂഹത്തിനു മുന്നിൽ കുറ്റവാളികളാക്കി അപമാനിക്കുകയും ചെയ്യുന്ന രീതിയിലേക്ക് മീറ്റൂ മാറി.ഇവിടെയൊക്കെ സംഭവിക്കുന്ന കാര്യങ്ങളിൽ 80 ശതമാനവും ഇത്തരം ചതിയിലൂടെയാണ്. ഇത്തരം വ്യക്തികളെ വെള്ളപൂശികൊണ്ട് സ്ത്രീപക്ഷത്തു നിൽക്കുന്ന പ്രവണതയാണ് നിയമസംവിധാനങ്ങളിൽ ഇപ്പോൾ നിലവിലുള്ളത്.

എല്ലാ മീ ടൂ വിവാദവുംകെട്ടിച്ചമച്ചതല്ല. എന്നാൽ ഒരുപാട് നിരപരാധികളായ വ്യക്തികൾ ശിക്ഷിക്കപ്പെടുകയും, മാനസികമായി തകരുകയും, അവരുടെ കുടുംബജീവിതങ്ങൾ തന്നെ താറുമാറാകുകയും, കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും ഒറ്റപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ മാനസികാരോഗ്യമില്ലെങ്കിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയാതെയും വരും.
മീറ്റൂവിന്റെ കാണാപ്പുറക്കാഴ്ചകൾ ഇനിയുമേറെയുണ്ടാവാം.

0 Comments

No Comment.