2024 | ഫിബ്രവരി 21|ബുധനാഴ്ച.|
1199 | കുംഭ മാസം 08|പൂണർതം|


നമ്മൾ നമ്മളായി ജീവിക്കാൻ ശ്രമിക്കുക
പലരിൽ നിന്നും നാം അകലം പാലിക്കാൻ ശ്രമിക്കുന്നത്. നമ്മുടെ കുഴപ്പം കൊണ്ടായിരിക്കില്ല. അവരിൽ നിന്ന് നമുക്കുണ്ടായ തിക്തമായ അനുഭവം കൊണ്ടായിരിക്കും.
നമ്മൾ മറ്റൊരാൾക്ക് സന്തോഷം നൽകാനായി സ്വയം സന്തോഷിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിരിക്കുക.
നമുക്ക് ചുറ്റും കാണുന്ന ഭൂരിഭാഗം പേരും നല്ല അഭിനേതാക്കളാണ്. അതുകൊണ്ട് തന്നെ പൂർണ്ണമായും ആരേയും വിശ്വസിക്കേണ്ടതില്ല. നമ്മൾ നമ്മളായിരിക്കുക.
അനുകരണം ഒരു കലയാണ്. അത് ജീവിതത്തിൽ പകർത്തേണ്ടതില്ല.സ്വന്തം വ്യക്തിത്വം മെച്ചപ്പെടുത്താൻ ഉതകുന്ന നല്ല പ്രവർത്തനങ്ങളെ മാത്രം. ഉൾക്കൊള്ളുക.
“വിതച്ചതെ കൊയ്യൂ…” എന്നല്ലേ. താൽക്കാലികമായ കാര്യസാധ്യതയ്ക്ക് കള്ളം പ്രയോജനപ്പെടും. നിലനിൽപ്പ് സത്യത്തിനായിരിക്കും.

No Comment.