2024 | ഫിബ്രവരി 22|വ്യാഴാഴ്ച.|
1199 | കുംഭ മാസം 09|പൂയ്യം|


ചില നിഷ്കളങ്കർ…
“നിഷ്കളങ്കരായിരിക്കുക” എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മറ്റുള്ളവരുടെ മുന്നിൽ നല്ലവൻ/നല്ലവൾ എന്നപേര് നിലനിർത്തുക എന്നുള്ളത് ചിലരുടെ സ്വഭാവമാണ്.അതിനുവേണ്ടി മറ്റൊരാളായി അഭിനയിക്കുകയാണ് പലരും.
പരിചയപ്പെടുന്ന വ്യക്തികൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, അപൂർവം ചിലർ കുടുംബത്തിലും ഈ അഭിനയം തുടരുന്നു. ഒരാളെപ്പോലും പരസ്യമായി എതിർക്കാത്ത /വിമർശിക്കാത്ത ഇത്തരം മനുഷ്യർ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തുന്നു.
സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാത്തവർ,മറ്റുള്ളവരുടെ അഭിപ്രായം കേട്ട് ജീവിക്കുന്നവർ എപ്പോഴെങ്കിലും പ്രതികരിക്കണം, മനസുതുറന്ന് സംസാരിക്കണം എന്നു തോന്നിയാൽ പോലും വിഴുങ്ങേണ്ടിവരുന്നവർ.ഒരു ജന്മം മുഴുവർ ആർക്കൊക്കെയോ വേണ്ടി ജീവിക്കുന്നവർ…..
ഒരു തീരുമാനമെടുക്കാൻ പലരോടും അഭിപ്രായം ചോദിക്കുന്നവർ…
നിഷ്കളങ്കരുടെ കുപ്പായമണിഞ്ഞവർ….

No Comment.