Skip to content

chithrodayamflashnews.com

October 17, 2026 3:21 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

ശുഭചിന്തകൾ

2024 | ഫിബ്രവരി 25|ഞായറാഴ്ച.|

1199 | കുംഭ മാസം 12|പൂരം|

താരതമ്യം ചെയ്യാതിരിക്കുക.

സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക. പലരുമായും താരതമ്യം ചെയ്യുമ്പോൾ സ്വയം ചെറുതാവുകയും. തനിക്ക് ഒന്നും ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നും ചിന്തിക്കും. ഇത് ജീവിതത്തെ നിരാശയോടെ നോക്കിക്കാണാൻ മാത്രമേ ഉപകരിക്കൂ.

ഓരോവ്യക്തിയും വ്യത്യസ്തരാണ്. സ്വഭാവം,അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ…
ഇപ്പോൾ എത്തിനിൽക്കുന്ന പ്രായത്തിൽ നിന്ന് ചിന്തിച്ചാൽ മനസിലാവും, എത്രയോ പ്രതിസന്ധികൾ തരണം ചെയ്തു, ചെറുതും വലുതുമായ പ്രശ്നങ്ങൾ, അടുത്ത ബന്ധുവിന്റെ / സുഹൃത്തിന്റെ വേർപാട്,സാമ്പത്തിക ബുദ്ധിമുട്ടുകൾ, പ്രണയ പരാജയം, അപമാനം അങ്ങനെ എത്രയോ.. പ്രശ്നങ്ങളെ അതിജീവിച്ചവർ…. ജീവിച്ചിരിക്കുക എന്നത് പൊരുതിനേടുന്ന വിജയമാണ്.

പലരുടേയും അനുഭവങ്ങൾ പലതാണ്, കടന്നുപോകുന്ന വഴികൾ, അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങൾ… നമ്മൾ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ചെയ്യാൻ മറ്റൊരാൾ ജീവിതത്തിൽ ഉണ്ടാകുന്നില്ല. പകരക്കാർക്ക് നമ്മെപ്പോലെയാകാനും സാധിക്കില്ല. ഉയർന്നജോലി, സാമ്പത്തികം, പ്രശസ്തി ഇതൊന്നും എല്ലാപേർക്കും ലഭിക്കാറില്ല.എന്നാൽ ജീവിതം ജീവിച്ചു തീർക്കണമെങ്കിൽ പ്രശ്നങ്ങളെ ധീരമായി നേരിടണം. അങ്ങനെ ധീരതയോടെ മുന്നോട്ടുപോകുന്ന, പ്രശ്നങ്ങളെ അതിജീവിക്കാനുള്ള മാനസികാരോഗ്യം നേടിയ വ്യക്തി എന്ന നിലയിൽ താരതമ്യപ്പെടുത്തൽ ആവശ്യമില്ലാത്ത വ്യക്തികളാണ് നാം ഓരോരുത്തരും… രൂപം, ഭാവം, ചിന്തകൾ, പ്രവർത്തനം…. അങ്ങനെ എത്രയോ പ്രത്യേകതകൾ…
ഒരാൾക്ക് പകരം മറ്റൊരാളില്ല…..

0 Comments

No Comment.