Skip to content

chithrodayamflashnews.com

October 17, 2026 3:22 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

അച്ചായന്റെ സ്വന്തം ശ്രീദേവി (ഭാഗം :ഒൻപത് )

പ്രിയപ്പെട്ട അച്ചായന്,

അച്ചായാ, ഞങ്ങൾ തിരികെ വീട്ടിലെത്തി.അപ്പാപ്പന്റെ വീട്ടിലെ താമസം ഒരനുഭവമായിരുന്നു. കഞ്ഞിയും, കപ്പയും,ഗോതമ്പ് കുഴക്കട്ടയും തിന്ന് മടുത്തു.ചെക്കൻ ദേഷ്യം വന്ന് കുഴക്കട്ടയെടുത്ത് അപ്പാപ്പനെ എറിഞ്ഞു.ഏറുകൊണ്ട്
അപ്പാപ്പന്റെ മുതുക് കുഴക്കട്ടയുടെ വലുപ്പത്തിന് പൊങ്ങി വന്നു.

വെള്ളം പൊങ്ങുന്നതുകണ്ട് ഇറങ്ങി ഓടിയ പെണ്ണുങ്ങൾക്ക് ഉടുതുണിക്ക് മറുതുണിയില്ലായിരുന്നു.അപ്പാപ്പന്റെ ജുബ്ബയും, അമ്മാമയുടെ ചട്ടയും കുറച്ചു പേർക്ക് കിട്ടി. ചെക്കന് മാറാൻ നിക്കറില്ലായിരുന്നു. സൂസിയുടെ മോളുടെ പാവാടകൊണ്ട് ചെക്കൻ നാണം മറച്ചു. വരാൻ നേരം പാവാട ചെക്കൻ തിരികെ കൊടുത്തില്ല.ഇപ്പോൾ മിക്കവാറുംപാവാട ഉടുത്ത് പൊട്ടും തൊട്ട് കവിളിൽ കരിമഷികൊണ്ട് പൊട്ടും തൊട്ട് കണ്ണാടിയിൽ നോക്കിനിൽക്കുന്നതു കാണാം.ഇന്നലെ ചെക്കൻ പൊടിയമ്മയുടെ അടിപ്പാവാട ഉടുത്തുനോക്കി.ചേർച്ചയുണ്ടോ എന്ന് പരിശോധിച്ചു .പാകമാകില്ലെന്നു കണ്ട് അത് ഊരിയെറിഞ്ഞു.

വെള്ളം ഇറങ്ങിയപ്പോൾ ഓരോരുത്തരും വീടുകളിൽ പോയി. ഇപ്പോൾ അപ്പാപ്പനുംഅമ്മാമയുംമാത്രമായി.ഏറ്റവും കൂടുതൽ വിഷമം അപ്പാപ്പനായിരുന്നു.അമ്മാമയുടെകുളികണ്ട് മടുത്ത അപ്പാപ്പന് പെണ്ണുങ്ങളുടെ കൂട്ടക്കുളി ആശ്വാസമായിരുന്നു. അതിനി ഉണ്ടാവില്ലല്ലോ.അപ്പാപ്പന്റെ കണ്ണുകളിൽ ആ സങ്കടം ഉണ്ടായിരുന്നു.അമ്മാമയ്ക്ക് ഇനി പരദൂഷണം കേൾക്കാനും,പറയാനും പറ്റാത്ത സങ്കടമായിരുന്നു.അടുത്ത മൂന്നാം വാർഷികപ്രളയത്തിന് ഒത്തുകൂടാം എന്ന ഉറപ്പോടെ എല്ലാവരും പിരിഞ്ഞു.

ഞങ്ങൾ തിരികെ എത്തിയപ്പോൾ വീട്ടിൽ മുറ്റംവരെ ചെളിയാണ്.വീടിന് അകത്തേയ്ക്കുവലിയ പ്രശ്നമില്ല. ചെളി രണ്ടുദിവസമായി കോരിക്കൊണ്ടിരിക്കുന്നു. പുരുഷൻ പലപ്രാവശ്യം തെന്നിവീണു.അമ്മച്ചിയമ്മപുറത്തേയ്ക്കിറങ്ങാറില്ല. അപ്പച്ചൻ പാടത്തേയ്ക്ക് പോയിരുന്നു.ഇപ്പോഴും പാടം വെള്ളത്തിനടിയിലാണ്.കൃഷിനാശംസംഭവിച്ചവർക്ക് സർക്കാർ 25 രൂപ നഷ്ടപരിഹാരംകൊടുക്കുന്നുണ്ടെന്നറിഞ്ഞു. അതിന് അപേക്ഷകൊടുക്കാൻ അപ്പച്ചനും,വറീത് മൂപ്പീന്നും പോയിരുന്നു .ജോൺസൺ കടയിൽ പോയിത്തുടങ്ങി. സ്റ്റീഫന്റെ തേങ്ങാക്കച്ചവടം തുടങ്ങിയിട്ടില്ല. റജിമോൾക്ക് ഇത് ഏഴാംമാസമാണ്.ഉടനെ മറിയാമ്മച്ചി അങ്ങോട്ട്പോകുന്നുണ്ട്. മോളിക്കുട്ടിയുടെ ഓക്കാനംകുറഞ്ഞു. പ്രളയം
പൊടിയമ്മയിൽ “പൊടിയ്ക്ക്” മാറ്റംവരുത്തിയോ എന്ന് സംശയം.പൊടിയമ്മയിലും
ഓക്കാനത്തിന്റെ ലക്ഷണം കാണുന്നുണ്ട്. മൊത്തത്തിൽ ഒരു ബാലവാടി തുടങ്ങാനുള്ള പിള്ളേര് നമ്മുടെവീട്ടിൽ തന്നെ കാണുമെന്ന് തോന്നുന്നു.

പുരുഷൻ പഠിക്കാൻ പോയിതുടങ്ങി.സൂസിയുടെമോളുമായി അപ്പാപ്പന്റെ വീട്ടിൽവെച്ച് തുടങ്ങിയ കൂട്ട് ഓർമ്മയിൽ ഉള്ളതുകൊണ്ടാവാം.ഇപ്പോൾ ഓമനയും, രാധാമണിയും, ഒന്നുംവേണ്ട”. ചെമ്മീനിലെ പരീക്കുട്ടി’യുടെ അവസ്ഥയിലാണ്
ചെക്കൻ.

കൃഷി വെള്ളത്തിനടിയിലായതിൽ വിഷമിച്ച് അപ്പച്ചൻ ഒറ്റയ്ക്ക് ഇരിപ്പാണ്. മറിയാമ്മച്ചിയുടെ ആശ്വാസവാക്കുകളൊന്നും അപ്പച്ചന്റെ വിഷമം മാറ്റാൻ കഴിഞ്ഞില്ല.

മോളിക്കുട്ടിയ്ക്ക് വയറ്റിലുള്ളതല്ലേ ഒരുപണിയുംചെയ്യില്ല.പൊടിയമ്മയ്ക്കുംഗർഭ ലക്ഷണംകാണുന്നു. അമ്മച്ചിയമ്മയ്ക്കുമാത്രം ഒരു ലക്ഷണവുമില്ല.ഇടയ്ക്കിടെകാലുവേദന വരുമ്പോൾ പുരുഷൻ തിരുമ്മികൊടുക്കും.പുരുഷന് അമ്മച്ചിയമ്മയോട് ഇപ്പോൾ ഭയങ്കര ഇഷ്ടമാണ്.അപ്പാപ്പന്റെ വീട്ടിൽപ്രളയകാലത്ത് താമസിച്ചപ്പോൾഅമ്മച്ചിയമ്മയാണ് “അപ്പങ്ങൾ (പലഹാരങ്ങൾ) പങ്കുവെയ്ക്കുന്നത്. മറ്റുള്ളപിള്ളേർക്ക് കൊടുക്കുന്നതിൽ കൂടുതൽ ചെക്കന് അമ്മച്ചിയമ്മ കൊടുക്കുമായിരുന്നു.അതുകൊണ്ട്
ചെക്കന് അമ്മച്ചിയമ്മയും,
പൊടിയമ്മയുംകഴിഞ്ഞെ ആരുമുള്ളൂ.ആകെ ഉണ്ടാക്കുന്ന പലഹാരം കുഴക്കട്ടയും, ഗോതമ്പ് പുട്ടുമാണ്.ഇത് പിള്ളേർക്ക് മാത്രം,മുതിർന്നവർക്ക്
കപ്പപുഴുങ്ങിയതും,കഞ്ഞിയും.രാത്രി
പെണ്ണുങ്ങൾ അടുക്കളയിലുംരണ്ടുമുറിയിലുമായികിടക്കുംപിള്ളേരും ഒപ്പം കിടക്കും. ആണുങ്ങൾ ഇറയത്തും കിടക്കും. ഒരുദിവസംശോശാമ്മയെരാത്രി കാണാനില്ല.നോക്കിയപ്പോഴുണ്ട് കൊച്ചുത്രേസ്യയുടെ കെട്ടിയോൻഅവറാച്ചന്റെഅടുത്ത്കിടക്കുന്നു.രാത്രി മുട്ടൻ വഴക്കായി. തനിക്കൊന്നുംഓർമ്മയില്ലെന്നും ഏതോപിശാച് തന്നെകൊണ്ടുകിടത്തിയതാണെന്നും ശോശാമ്മകരഞ്ഞു പറഞ്ഞു”.ഈ സമയം എന്തുപറയണം എന്നറിയാതെ അവറാച്ചൻ വായുംതുറന്ന് അന്തംവിട്ടുനിൽക്കുകയായിരുന്നു.തക്ക സമയത്ത് ശോശാമ്മയ്ക്ക്”ബുദ്ധി ഉദിച്ചതിൽ ഏറ്റവും സന്തോഷിച്ചതും
അവറാച്ചനായിരുന്നു.

പിശാചിന്റെ ഉപദ്രവമാണ് എല്ലാത്തിനും കാരണമെന്നും, പ്രളയം വരെ ഉണ്ടായത് പിശാചിന്റെ ഉപദ്രവമാണെന്നും കൊച്ചുത്രേസ്യഉൾപ്പെടെ പലരും സമ്മതിച്ചു ചിന്തിക്കാൻ ശേഷിയുള്ളവർതൽക്കാലംബുദ്ധിഉപയോഗിക്കാതെ വീണ്ടും കിടന്നുറങ്ങി.ശോശാമ്മയേയും തന്റെ കെട്ടിയോൻ അവറാച്ചനേയും തെറ്റിദ്ധരിച്ചതിൽ മാനസാന്തരപ്പെട്ട് കൊച്ചുത്രേസ്യ ശോശാമ്മയെ അടുത്തുകിടത്തി
സമാധാനിപ്പിച്ചു. “ഇനിയും പിശാചിന്റെഉപദ്രവംവന്നാൽ നീ ക്ഷമിച്ചേക്കണേ കൊച്ചുത്രേസ്യേ എന്ന്
മുൻകൂർ ജാമ്യമെടുത്തുശോശാമ്മ.എനിക്കറിയാം എന്റെ “അതിയാനെ”. അങ്ങേരെസംശയിച്ചതിൽ കർത്താവെ പൊറുക്കനെ” എന്ന് പറഞ്ഞു കൊച്ചുത്രേസ്യ സങ്കടപ്പെട്ടു…

എന്തായാലും പ്രളയകാലം ശോശാമ്മയ്ക്കും,അവറാച്ചനും പ്രണയകാലമായിരുന്നു…ആകെ എനിക്കുന്തോഷം തോന്നിയത്.അപ്പാപ്പന്റെവീട്ടിൽ മോളിക്കുട്ടിക്കും,പൊടിയമ്മയ്ക്കും പെണ്ണുങ്ങളുടെ കൂടെ കിടക്കേണ്ടിവന്നു. സ്റ്റീഫനും,ജോൺസണും ആണുങ്ങളുടെ കൂടെകിടന്നു.ഇവിടെ വന്നപ്പോൾതെക്കേപുരയിലും,വടക്കേപുരയിലും കിടപ്പുറപ്പിച്ചു. ഞാൻ പുരുഷന്റെയും അമ്മച്ചിയമ്മയോടുമൊപ്പം. മറിയാമ്മച്ചി പോലും അപ്പച്ചന്റെ കൂടെയാണ് കിടപ്പ്.

അച്ചായാ, ചെക്കന് വയസ് നാലാവാൻ പോകുന്നു. എന്നിട്ടും അടുത്ത പെറ്റുകിടപ്പ് ഉണ്ടായില്ല. നാണിത്തള്ള ഈ ഇടയ്ക്കും ചോദിച്ചു പേറും പ്രസവവും”
ഒന്നുമായില്ലേ എന്ന്.
ചെക്കനെ പള്ളിക്കൂടത്തിൽ ചേർക്കാൻ നേരം അങ്ങോട്ട് വരാമല്ലോഎന്ന സമാധാനത്തിലാ ഓരോ
ദിവസവും ഞാൻ തള്ളിനീക്കുന്നത്. ചെക്കന് സൂസിയുടെ മോളുടെ കാര്യം പറയാനേ നേരമുള്ളൂ.ബലവാടിയിൽപോകും ഉപ്പുമാവ്കിട്ടുമല്ലോ.അതിനാണ് പോകുന്നത് തന്നെ. വീട്ടിലെത്തിയാൽ സൂസിയുടെമോളുടെപാവാടയും ഉടുത്ത്പൊട്ടുംകരിയുംതൊട്ട് കണ്ണാടി നോക്കിയിരിക്കും. പ്രളയം വന്നപ്പോൾ ചൂണ്ടയിട്ട് മീൻപിടിക്കലായിരുന്നു.ഇപ്പോൾ പാവാട ഉടുക്കലും. പാവാട കഴുകാൻ പോലും
തരില്ല.

ഇവിടെ വെള്ളമിറങ്ങിത്തുടങ്ങി കൃഷിനാശത്തിനുള്ള 25 രൂപ സർക്കാരിന്റെ കാശ് അപ്പച്ചനും കിട്ടി.ഇനി അരിമേടിക്കേണ്ടിവരും. ഇത്രയും കാലം അപ്പച്ചന്റെ അധ്വാനത്തിൽ കഴിഞ്ഞു.

സ്റ്റീഫൻ തേങ്ങാകച്ചവടത്തിന് പോയിത്തുടങ്ങി.അതുകൊണ്ട് പൊടിയമ്മയ്ക്കും,ചെക്കനും കടയപ്പം തിന്നാം.ചെക്കന്പൊടിയമ്മപറയുന്നതാണ് വേദവാക്യം. ഇപ്പോഴും പാലുകുടിക്കാൻ
വരും ഞാൻ ഓടിച്ചുവിടും.പുള്ളിപ്പശുവിന്റെ പാല്കടയിൽകൊടുക്കാനും പറ്റുന്നില്ല.രാഘവൻമാമന്റെയുംമമ്മദിന്റെയുംകടകൾ
പ്രളയത്തിൽഒലിച്ചുപോയില്ലേ?
ഇനി പുതിയ കടകെട്ടണം. കോങ്കണ്ണിപാത്തൂന്റെ ഉരുപ്പടി മേടിച്ചു പണയം വെച്ചാൽ കിട്ടുന്ന കാശിന് കടയുണ്ടാക്കാം എന്നാണ് മമ്മദ് പറയുന്നത്.പക്ഷെ കോങ്കണ്ണിയുടെ പുതിയാപ്ല കുഞ്ഞിക്കണ്ണ്സമ്മതിക്കുമോആവോ.

രാഘവൻമാമന് അപ്പച്ചൻ “നാല് മുള” കൊടുക്കാമെന്ന്പറഞ്ഞു.ഇനിബാക്കി ഓലയും,തടികളുംസംഘടിപ്പിക്കണം.എന്തായാലും നാട്ടുകാരുടെ സഹായത്തോടെ മുട്ടയും പഴവും വീണ്ടും കച്ചവടം ചെയ്യപ്പെടും .

 

0 Comments

No Comment.