Skip to content

chithrodayamflashnews.com

October 17, 2026 3:20 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

ശുഭചിന്തകൾ

2024 | ഫിബ്രവരി 26|തിങ്കളാഴ്ച.|

1199 | കുംഭ മാസം 13|ഉത്രം|

പെണ്ണെഴുത്ത് വിഭജനം അനിവാര്യമോ….?

എഴുത്തുമേഖലയിൽ തികച്ചും വേറിട്ട ഒരു സംസ്കാരം ഉയർന്നുവന്നിരിക്കുകയാണ്. “പെണ്ണെഴുത്ത് “. സ്ത്രീയ്ക്കും പുരുഷനും തുല്യത വേണമെന്ന് ഏറെക്കാലങ്ങളായി മുറവിളി കൂട്ടുകയും, ഒട്ടുമിക്ക മേഖലകളിലും അത് പ്രാവർത്തികമാവുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഈ വിരോധാഭാസം.

സ്ത്രീപുരുഷസമത്വമെന്നത് ഏറെക്കുറെ തുല്യ കാഴ്ചപ്പാടോടെ വിവിധ മേഖലകളിൽ പ്രവർത്തികമായിട്ടുണ്ട്. ഇനിയും ഏറെ സഞ്ചരിക്കേണ്ടതുണ്ട് എന്നത് മറക്കുന്നില്ല.
സ്ത്രീകൾക്കു അപ്രാപ്യമെന്നു കരുതിയിരുന്ന മേഖലകളിൽ വരെ തങ്ങളുടേതായ കഴിവും, മികവും തെളിയിച്ചുകൊണ്ട്,ചില മേഖലകളിൽ പുരുഷനോടൊപ്പമോ, അതിലുപരിയോ തലങ്ങളിൽ എത്തുവാൻ സ്ത്രീകൾക്കു കഴിഞ്ഞിട്ടുണ്ട്.

എഴുത്തുമേഖലയിൽ മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന മഹാപ്രതിഭകളുൾപ്പടെ ഈ കാലഘട്ടത്തിലുള്ളവരെ വരെ ശ്രദ്ധിച്ചാൽ മനസിലാകും,എഴുത്തിന്റെ വിവിധ വിഭാഗങ്ങളിൽ പുരുഷന്മാരായ എഴുത്തുകാർ സ്ത്രീ എഴുത്തുകാരെ പോലെ ഒരു പക്ഷേ സ്ത്രീകൾ എഴുതുന്നതിനേക്കാൾ ഉപരിയായി, സ്ത്രീകളുടെ ജീവിതസാഹചര്യങ്ങളെയും അവർ അഭിമുഖീകരിക്കുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികൾ കൃത്യതയോടെ എഴുതുന്നവരുണ്ട്.അതുപോലെ പുരുഷമനസ് കടം കൊണ്ട് എഴുതുന്ന സ്ത്രീകളുമുണ്ട് ഇവിടെയൊന്നും വിവേചനത്തിന്റെ അതിർവരമ്പുകൾ നിശ്ചയിക്കപ്പെട്ടിരുന്നില്ല.

കുറച്ചുകാലമായി പുരോഗമനത്തിന്റേയും സ്ത്രീപക്ഷവാദത്തിന്റേയും പേരുപറഞ്ഞുകൊണ്ട്, “പെണ്ണെഴുത്ത് എന്ന ലേബലിൽ,സ്ത്രീപക്ഷ എഴുത്തുകൾ, പെണ്ണെഴുത്ത് കൂട്ടായ്മ, സ്ത്രീ എഴുത്തുകാരുടെ മാത്രം കവിതാസമാഹാരം, കഥാസമാഹാരം എന്നിങ്ങനെ വേർതിരിച്ച് പുസ്തകങ്ങൾ ഇറക്കുന്നു. ഈ കൂട്ടായ സമാഹാരത്തിൽ രചനകൾ നൽകാൻ കുറെ സ്ത്രീകളായ എഴുത്തുകാരുമുണ്ട്.ഇത്തരം വേർതിരിവ് ചിലരുടെ കച്ചവടക്കണ്ണുമാത്രമാണ്. ഈ പുസ്തകങ്ങളുടെ പരസ്യങ്ങൾ കണ്ടാലോ ഈ എഴുതിയിരിക്കുന്നവർ മുഴുവൻ വീട്ടിലുള്ള ആണുങ്ങളെ (അച്ഛൻ, ഭർത്താവ്, മക്കൾ, സഹോദരൻ….)അംഗീകരിക്കാത്തവരാണെന്നുതോന്നും. കാരണം അവരുടെ പരസ്യവാചകം ശ്രദ്ധിച്ചാൽ മനസ്സിലാകും. “പുരുഷാധിപത്യത്തിനെതിരെ ശക്തമായി സ്ത്രീകൾ പ്രതിഷേധിക്കുന്നു…”അടുത്ത മുദ്രാവാക്യം “പുരുഷാധിപത്യം തുലയട്ടെ “.
ഇത്തരം സ്വാർത്ഥമായ വേർതിരിവ് സ്ത്രീകൾ തന്നെ സൃഷ്ടിച്ചെടുക്കുമ്പോൾ പുരുഷമേധാവിത്വം വർദ്ധിക്കുകയും, സ്ത്രീകളുടെ എഴുത്തുകൾ “പെണ്ണെഴുത്തായി ” തരം തിരിക്കപ്പെടുകയും ചെയ്യുന്നു.

സ്ത്രീകളെ മാത്രം തെരെഞ്ഞുപിടിച്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പരസ്യം ചെയ്താൽ സ്ത്രീ എഴുത്തുകാർ കൂടുതൽപ്പേർ പങ്കാളികളാകുമെന്നുള്ള ചില ബുദ്ധിജീവികളുടെ തലയിൽ ഉദിച്ച കച്ചവടതന്ത്രമാണ് “പെണ്ണെഴുത്തിന് ” അരങ്ങേറ്റം കുറിച്ചത്.
സ്ത്രീഎഴുത്തുകാർ നിശ്ചിത വിഹിതം കൊടുത്ത് പ്രസിദ്ധീകരിക്കുന്ന പെണ്ണെഴുത്ത് കൂട്ടായ്മ , ഇപ്പോൾ നൂറും ഇരുന്നൂറും പിന്നിട്ട് ആയിരങ്ങളിൽ വന്നെത്തിനിൽക്കുന്നു.

സ്ത്രീപുരുഷ മേൽക്കോയ്മകളെ തരംതിരിച്ച് എഴുത്തുകാർക്കിടയിൽപ്പോലും വേർതിരിവ് വളർത്തുവാനും, അതിലൂടെ സമൂഹത്തിൽ തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കാനുമുള്ള ചിലരുടെ തന്ത്രങ്ങളാണ് അരങ്ങേറുന്നത്.

എഴുതാൻ കഴിയുന്നത് അനുഗ്രഹമാണ്, എഴുത്ത് ആത്മ സമർപ്പണം കൂടിയാണ്.
തങ്ങളുടെ സർഗ്ഗാത്മക കഴിവുകളെ ബലികഴിക്കാതെ, തരം തിരിവിന് വഴിവെയ്ക്കാതെ, “പെണ്ണെഴുത്ത്, ആണെഴുത്ത് ” എന്നതിലുപരി “എഴുത്തുകാർ “ആകുന്നതാണ് അഭികാമ്യം….

0 Comments

No Comment.