2024 | ഫിബ്രവരി 27|ചൊവ്വാഴ്ച..|
1199 | കുംഭ മാസം 14|അത്തം|


ഭാവിയെ കുറിച്ചുള്ള അമിത ആശങ്ക ഒഴിവാക്കുക
നാളെ എന്താവും, മുന്നോട്ടുള്ള ഭാവി എങ്ങനെയായിതീരും, ആഗ്രഹിച്ചതുപോലെ ജീവിതത്തിൽ മുന്നേറാൻ സാധിക്കുമോ? ഇതൊക്കെ പലരുടേയും ആശങ്കകളാണ്.
വിശാലമായ പാതയുടെ അങ്ങേയറ്റം കാണാൻ ശ്രമിക്കാതിരിക്കുക. തൊട്ടു മുന്നിൽ ചുവടുറപ്പിച്ചു നിർത്തുക.അടുത്ത പാദം വെച്ചുകഴിഞ്ഞാൽ വീണ്ടും ആവർത്തിച്ചുകൊണ്ടിരിക്കുക. സൂക്ഷ്മമായ ഓരോ ചുവടുവെയ്പ്പും വിജയത്തിലേയ്ക്ക് എത്താൻ സഹായിക്കും. യാത്രയിൽ പ്രതിസന്ധികൾ ഉണ്ടാവാം.വിജയത്തിന് ശക്തി പകരാൻ പ്രശ്നങ്ങൾ ആവശ്യമാണ്. ഓരോ പ്രതിസന്ധിയും പരിഹരിക്കപ്പെടുമ്പോൾ അടുത്തത് വന്നുചേരും.ഇവ പരിഹരിക്കും തോറും നമ്മൾ കൂടുതൽ പ്രതിരോധിക്കാൻ കഴിയുന്നവരായി മാറും.
നമ്മിലെ വ്യക്തിയെ രൂപപ്പെടുത്താൻ, വിജയത്തിലേയ്ക്കുള്ള പാത സുഗമമാക്കാൻ പ്രതിസന്ധികളിൽ ധീരമായി പോരാടിയാൽ,ആഗ്രഹങ്ങൾക്ക് അനുസരിച്ച് മുന്നേറാൻ സാധിക്കും.

No Comment.