2024 | ഫിബ്രവരി 28|ബുധനാഴ്ച.|
1199 | കുംഭ മാസം 15|അത്തം|


ജീവിതം പഠിപ്പിച്ച പാഠം
ജീവിതം ഒരു പുസ്തകമാണ്. ഓരോ അധ്യായവും ചിട്ടയായി പഠിപ്പിക്കുന്നു കാലം.അവസാന അധ്യായത്തിൽ എത്തുമ്പോഴാണ് ജീവിതമെന്ന മഹാ ഗ്രന്ഥത്തിലൂടെ നാം നേടിയ അറിവ് / തിരിച്ചറിവ് വ്യക്തമാകുന്നത്.
പഠിക്കാതെ പോയ പേജുകൾ, അവഗണിച്ച അധ്യായങ്ങൾ, കേട്ടു പഠിച്ചതും,കണ്ടു പഠിച്ചതും തമ്മിലുള്ള വ്യത്യാസം. തെറ്റിദ്ധാരണ, അപമാനം ,സുഖദുഃഖങ്ങൾ തുടങ്ങിയ പരീക്ഷണങ്ങൾ…
മികച്ച പെർഫോമെൻസ് കാഴ്ചവെച്ചു വിജയിച്ച പരീക്ഷകൾ…
ബന്ധുമിത്രാതികളിൽ ശത്രുക്കൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു എന്ന് പൂർണ്ണമായും മനസിലാക്കാൻ/ തിരിച്ചറിയാൻ അവസാന പരീക്ഷയിൽ ഭൂരിഭാഗം പേർക്കും സാധിക്കും.
അപ്പോഴാണ് ജീവിതം തോൽവിയായിരുന്നോ, അതോ പാസ് മാർക്കിന് അർഹതനേടിയോ എന്ന് വിലയിരുത്താൻ കഴിയൂ.
ഫുൾ മാർക്ക് വാങ്ങി ആരും വിജയിക്കാറില്ല. അവകാശപ്പെടാം, തർക്കിക്കാം. പക്ഷേ ജീവിതമെന്ന പരീക്ഷയിൽ പാസ് മാർക്ക് കിട്ടിയാലും നാം വിജയിച്ചുകഴിഞ്ഞു…

No Comment.