Skip to content

chithrodayamflashnews.com

October 18, 2026 4:23 am
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

അച്ചായന്റെ സ്വന്തം ശ്രീദേവി(ഹാസ്യ ഭാവന)

എന്റെ അച്ചായന്.

അച്ചായാ, ഇന്നലെ പൊടിയമ്മയ്ക്ക് ഒരു അബദ്ധം പറ്റി. അപ്പച്ചൻ ഇന്നലെ രാവിലെ മറിയാമ്മച്ചിയോടുപറഞ്ഞു.”ടീ… മറിയേ, ഒരാൾ വരും. സുന്ദരനാണ്.അവന് പത്ത് രൂപ കൊടുത്തേയ്ക്കണം.”

ഇതെങ്ങനെയോ പൊടിയമ്മകേട്ടു.അവൾമോളിക്കുട്ടിയോടും എന്നോടും പറഞ്ഞു.

“ഇന്നിവിടെ സുന്ദരനായ ഒരാൾ വരുമെന്ന് അപ്പച്ചൻ അമ്മച്ചിയോട് പറയുന്നതുകേട്ടു”. കേട്ടപ്പോൾ തന്നെ ഒരു മനഃസുഖം തോന്നി.നമ്മുടെവീട്ടിൽ ഒരാൾവരുന്നു. അതും,സുന്ദരനായഒരാൾ. പ്രത്യേകിച്ചും അപ്പച്ചൻ ഒരാളെ അംഗീകരിക്കണമെങ്കിൽ വരുന്ന ആൾ അത്രയ്ക്കും സുന്ദരനായിരിക്കും. പൊടിയമ്മ ഉള്ളതിൽ നല്ല ചട്ടയുംമുണ്ടും എടുത്തിട്ടു. കണ്ടപ്പോഴേ എനിക്ക് തോന്നി സുന്ദരൻ വരുന്നതിന്റെ ഇളക്കമാണെന്ന്.മോളിക്കുട്ടിപതിവ്‌പോലെവീട്ടുജോലി ചെയ്തുതുടങ്ങി. ഞാൻ രാവിലെ ചെക്കനെ ബാലവാടിയിൽ കൊണ്ട് പോയിട്ട് തിരിച്ചുവന്നപ്പോൾ മോളിക്കുട്ടി ചിരിയടക്കാൻ പാടുപെടുന്നു. കേട്ടാൽ ആരും ചിരിച്ചുപോകും.
എന്റെ അച്ചായാ. സംഭവിച്ചതെന്താന്നോ.സുന്ദരനെകാണാൻ പൊടിയമ്മ ഒരുങ്ങിയിരുന്നു. സമയംപത്തുമണിയോളമായപ്പോൾ ഒരാൾ പാത്തും പതുങ്ങിയും സംശയിച്ചും വീട്ടിലേയ്ക്കുവന്നു. പൊടിയമ്മകരുതി ആക്രി പെറുക്കാൻ വന്നതാണെന്ന്. പൊടിയമ്മപറഞ്ഞു “ആക്രിയില്ല..” വന്നയാൾപറഞ്ഞു “അയ്യോ.. ചേച്ചി ആക്രിപെറുക്കാൻവന്നതല്ല”

അപ്പോഴേയ്ക്കും മോളിക്കുട്ടിയുംമറിയാമ്മച്ചിയും അടുത്തേയ്ക്ക്ചെന്നു.

“എന്താ?ആരാ?മനസിലായില്ലല്ലോ?”

മറിയാമ്മച്ചി സംശയം പ്രകടിപ്പിച്ചു.

“ഏലിയാസ് അദ്ദേഹം പറഞ്ഞയച്ചതാണ് “

അതോടെ വീണ്ടും സംശയമായി.

“അപ്പച്ചനോ? എന്തിന്”?

മോളിക്കുട്ടി അല്പംചൂടായി.

” രാവിലെ ഇവിടെവന്ന് പത്തുരൂപാ മേടിച്ചോളാൻ പറഞ്ഞിരുന്നു. ഞാൻ ഇന്നുമുതൽ പണിക്ക് വന്നതാണ്.പേര് സുന്ദരൻ.. “

പരിചയപ്പെടുത്തിയതും സുന്ദരൻ വെളുക്കെ ചിരിച്ചു.അപ്പോഴാണ് സുന്ദരന്റെ മുൻനിരയിലെ പല്ലുപോയി വെളിമ്പ്രദേശം ആയത് ശ്രദ്ധയിൽപെട്ടത്. എന്റെ അച്ചായാ,
ഈ സമയം പൊടിയമ്മയുടെ നിൽപ്പ് കാണണമായിരുന്നു സുന്ദരനായചെറുപ്പക്കാരന്റെ പ്രതീക്ഷിച്ചിരുന്ന പൊടിയമ്മയ്ക്ക് പേരിൽമാത്രം “സുന്ദരനെ”കണ്ട്തൃപ്തിപ്പെടേണ്ടിവന്നു.മറിയാമ്മച്ചികൊടുത്തപ ത്തുരൂപയും വാങ്ങി സുന്ദരൻ തിരിഞ്ഞുനിന്ന് പൊടിയമ്മയോടുചോദിച്ചു.
“പോട്ടെ ചേച്ചി. ഇനിയും വരാം”

ഇതോടെ പൊടിയമ്മയുടെ സർവ്വനിയന്ത്രണവുംപോയി ചാടിത്തുള്ളിഅകത്തേയ്ക്ക് ഒറ്റപ്പോക്ക്. പ്രായത്തിൽ 65 വയസോളം തോന്നുന്ന സുന്ദരന്റെ “ചേച്ചീ’ എന്നവിളി കേട്ട് മോളിക്കുട്ടി ചിരിച്ചതും പൊടിയമ്മയ്ക്ക് ഇഷ്ടമായില്ല.സുന്ദരനെ കാത്ത് രാവിലെമുതൽ ഒരുങ്ങികെട്ടി ഇരുന്നതുമാത്രം മെച്ചം എന്തായാലുംമോളിക്കുട്ടിയുടെവിശദീകരണംകേട്ട് എനിക്കുംചിരിവന്നു.

പറഞ്ഞതുപോലെതന്നെ സുന്ദരൻ വീണ്ടുംവന്നു.അപ്പച്ചനോടൊപ്പംപാപ്പനേയുംപീപ്പിയെയും തെളിച്ചൊണ്ടാണെന്ന് മാത്രം.ഇപ്പോൾ പൊടിയമ്മയ്ക്ക് എന്നേയുംമോളിക്കുട്ടിയെയും അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട്.സത്യത്തിൽഇവൾക്ക്
ഇതിന്റെവല്ലോം ആവശ്യം ഉണ്ടായിരുന്നോ? സ്റ്റീഫൻ അവളെ വിളിച്ചോണ്ട് വന്ന അന്നുമുതൽ പൊന്നുപൊലെയല്ലേ നോക്കുന്നത്. പോരെങ്കിൽ ഒരുകൊച്ചും ആയി.എന്നിട്ടും സുന്ദരനെന്ന് കേട്ടതും വേഷംകെട്ടി ഇരിപ്പായി സ്റ്റീഫൻ അറിഞ്ഞാൽ നല്ല വീക്ക്
വെച്ചുകൊടുത്തേനേ..

അച്ചായാ,ഇവിടെ ഇന്നലെമുതൽ നല്ലമഴയാണ്. പോരെങ്കിൽ മിന്നലും ഇടിയും ചെക്കനാണെങ്കിൽ മാനത്ത് ആരോ വെടിവെക്കുന്നു എന്നുകരുതി മുറ്റത്തിറങ്ങി മലർന്നുനോക്കും.ഒരുപേടിയുമില്ല. കഴിഞ്ഞവർഷം ലീലയുടെവീട്ടിൽദീപാവലിക്ക്പടക്കംപൊട്ടിക്കുന്നത് ചെക്കൻകണ്ടു അതുകാരണംമുകളിൽ ഇരുന്നാരോ പടക്കം പൊട്ടിക്കുന്നു എന്നാണ് ചെക്കൻ കരുതുന്നത്.ആകെ വീട്ടിൽ പേടിയുള്ളത് സ്റ്റീഫനെ മാത്രമാണ് സ്റ്റീഫന് ലൂക്കോസ് മുതലാളിയുടെ കടയിലെ കണക്കെഴുത്ത് കാരണം വീട്ടിൽ നില്ക്കാൻ സമയമില്ല.അത് പറഞ്ഞപ്പോഴാണ് ഓർത്തത്.അപ്പുറത്തെ ഭവാനിയുടെ അനിയത്തി രാധാമണി വന്നിട്ടുണ്ട്. രാധാമണിക്ക് വിശേഷമുണ്ട്.കെട്ടിയോൻരാജേന്ദ്രൻ വന്നിട്ടില്ല.കുറച്ചുദിവസംകഴിഞ്ഞേ പോകുന്നുള്ളു എന്നാണ് അറിവ്.രാധാമണിവന്നതുകൊണ്ട് ചിലപ്പോൾ സ്റ്റീഫൻ അവധി എടുക്കുമായിരിക്കും…

കുഞ്ഞിക്കണ്ണിന്റെ പാത്തൂന് അടുത്ത മാസമാണ് പ്രസവത്തിന്റെ തിയതി.നാണിത്തള്ള ഇല്ലാത്തതുകൊണ്ട് പ്രസവം പപ്പനാഭൻ ഡോക്ടറുടെ ആശുപത്രിയിലാണ്. അതുകാരണം കോങ്കണ്ണിപാത്തു പേടിച്ചിരിക്കുകയാണ്.ആശുപത്രിയിലാണെങ്കിൽ വയറുകീറികൊച്ചിനെ എടുക്കുമെന്ന് ആരോ കോങ്കണ്ണിയോട് പറഞ്ഞുകൊടുത്തു. എന്തായാലും നാണിത്തള്ളയുടെ മരണം തീരാനഷ്ടമാണ്….

അച്ചായാ “കുഞ്ഞമ്മ” “വലിയമ്മ യുടെഭാവത്തിൽ ഇന്ന് എഴുന്നള്ളിയിട്ടുണ്ട്.ഞാൻ മിണ്ടാൻപോയില്ല. എന്റെ കൊച്ചിന് നിക്കറുപോലും മേടിച്ചുകൊടുക്കാത്തവളാണ്.അമ്മച്ചിയമ്മയോടും മോളിക്കുട്ടിയോടും കൊച്ചുവർത്തമാനം പറഞ്ഞിരിപ്പുണ്ട് കണ്ടിട്ട് ഇന്നുപോകുന്ന ലക്ഷണമില്ല. റജിമോൾ ഓണത്തിന് വന്നിട്ട് പോയതാണ്. മറിയാമ്മച്ചി കഴിഞ്ഞ ആഴ്ച അങ്ങോട്ട്പോയിരുന്നു..

അച്ചായാ തേക്കുംകാട്ടിലെ ശ്രീരാമൻ ചേട്ടനേയുംപെണ്ണിനേയും അടുത്ത ആഴ്ച വിരുന്നിന് ക്ഷണിക്കാനിരിക്കുകയാണ്. വിളിക്കുമ്പോൾ ചിറ്റപ്പനേയും, കുഞ്ഞമ്മയേയും ഒഴിവാക്കാൻപറ്റുമോ?കൂട്ടത്തിൽ അമ്മാവനേയും വിളിക്കണം. അപ്പച്ചൻ പറയുന്നത് വറീതുമൂപ്പീന്നിനെയും കെട്ടിയോളെയും കൂടിവിളിക്കണമെന്നാണ്.അപ്പോൾപിന്നെ പൊടിയമ്മയുടെ അമ്മ കുന്നുംപുറംത്രേസ്യാമ്മയെ ഒഴിവാക്കാൻപറ്റുമോ?എന്തായാലുംവിരുന്നുകൊടുപ്പ് ചിലവേറിയകാര്യമാണ്.. വീട്ടിലൊരുവിശേഷംനടക്കുമ്പോൾ അയൽക്കാരെ വിളിക്കാതിരിക്കുന്നതെങ്ങനെ..?
അച്ചായാ, ഈ മാസത്തശമ്പളം അപ്പച്ചന് അയച്ചുകൊടുക്കണം നല്ല ചിലവുള്ളസമയമാണ്..

അച്ചായന് സുഖമാണല്ലോ അല്ലേ?

അവിടെയുംമഴയുണ്ടോ? ഇവിടെ നല്ലമഴയാണ് . ചെക്കൻകിടന്നു മുള്ളൽ ഇപ്പോഴുമുണ്ട്. അതുകാരണം ഉറക്കത്തിന്റെ സുഖംപോകും.അച്ചായാ ആരോഗ്യശ്രദ്ധിക്കണം കേട്ടോ..


ഒറ്റ ദിവസം കൊണ്ട് എങ്ങനെയാണ് ഞങ്ങൾ അന്യരായി പോകുന്നത്’; വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ

0 Comments

No Comment.